scorecardresearch

ശരീരത്തിന് തണുപ്പും ഊർജ്ജവും കിട്ടും, ഇതാ ഒരു ഹെൽത്തി സ്മൂത്തി

വിപണിയിൽ ലഭിക്കുന്ന കൃത്രിമ പാനീയങ്ങൾക്ക് പകരമായി വീട്ടിൽ തന്നെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ സ്മൂത്തി ട്രൈ ചെയ്തു നോക്കൂ

വിപണിയിൽ ലഭിക്കുന്ന കൃത്രിമ പാനീയങ്ങൾക്ക് പകരമായി വീട്ടിൽ തന്നെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ സ്മൂത്തി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Carrot Ragi Smoothie FI

കാരറ്റ് റാഗി സ്മൂത്തി | ചിത്രം: ഫ്രീപിക്

ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് കുടിക്കാവുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് കാരറ്റും റാഗിയും ചേർത്തുള്ള സ്മൂത്തി. പൊതുവേ കാരറ്റ് ജ്യൂസ് അടിച്ചു കുടിക്കുന്നതാണ് നമ്മുടെ രീതി, എന്നാൽ അതിലേയ്ക്ക് റാഗി കൂടി ചേർക്കുന്നതോടെ പോഷകഗുണങ്ങൾ ഇരട്ടിയാകുന്നു. കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ തുടങ്ങിയ ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. 

Advertisment

ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ മാത്രമല്ല, മുതിർന്നവർക്കും പ്രത്യേകിച്ച് പ്രമേഹ രോഗികൾക്കും ഒരുപോലെ ഗുണകരമായ ഭക്ഷണമാണിത്. ചൂട് കൂടുമ്പോൾ ശരീരത്തിന് തണുപ്പും ഊർജ്ജവും നൽകാൻ ഇത്തരം സ്വാഭാവിക പാനീയങ്ങൾ സഹായിക്കും. ഇതിൽ ചേർക്കുന്ന അണ്ടിപ്പരിപ്പും ഈന്തപ്പഴവും പാലും സ്മൂത്തിക്ക് നല്ലൊരു ക്രീമി ടെക്സ്ചറും രുചിയും നൽകുന്നു. കുട്ടികൾക്ക് റാഗി കുറുക്ക് നൽകാൻ ബുദ്ധിമുട്ടുന്ന അമ്മമാർക്ക് ഈ രീതിയിലുള്ള സ്മൂത്തി പരീക്ഷിക്കാവുന്നതാണ്. ഏലയ്ക്കയുടെ മണവും കസ്കസ് നൽകുന്ന തണുപ്പും ഈ പാനീയത്തെ വേറിട്ടു നിർത്തുന്നു. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതിനാൽ തന്നെ ഇത് ശരീരത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. സോഫി തൻ്റെ യൂട്യൂബ് ചാനലിലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ്, റവ കൊണ്ട് ഒരു സ്പെഷ്യൽ സ്നാക്ക്

ചേരുവകൾ

  • റാഗി
  • ഉപ്പ്
  • കാരറ്റ്
  • അണ്ടിപരിപ്പ്
  • പാൽ
  • പഞ്ചസാര അല്ലെങ്കിൽ ഈന്തപ്പഴം
  • ഏലയ്ക്കാപ്പൊടി
  • കസ്കസ്

Also Read: ശരീരഭാരം നിയന്ത്രിക്കാം ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം

Also Read: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം, ദിവസവും രാവിലെ ഇതിലൊന്ന് കുടിക്കൂ

തയ്യാറാക്കുന്നവിധം

  • ഒരു ബൗൾ എടുത്ത് ഒന്നേകാൽ കപ്പ് വെള്ളം ചൂടാക്കാം.
  • മറ്റൊരു ചെറിയ ബൗളിൽ രണ്ടു സ്പൂൺ റാഗി എടുത്ത് കാൽ  കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ചൂടാക്കിയ വെള്ളത്തിലേയ്ക്ക് ചേർത്ത്കൊടുക്കുക. കുറഞ്ഞ റാഗി കുറുക്കി എടുക്കാം.
  • അതിലേയ്ക്ക് ഇടയ്ക്ക് രണ്ടു നുള്ള് ഉപ്പ് കൂടി ചേർത്തിളക്കാം.
  • രണ്ട് ടീസ്പൂൺ കസ്കസ് കുതിർക്കാൻ വെയ്ക്കാം.
  • റാഗി കുറുകി വരുമ്പോൾ ഫ്ലെയ്മ് ഓഫ് ചെയ്ത് ചൂടാറാൻ വെയ്ക്കാം.
  • രണ്ട് മീഡിയം സൈസിലുള്ള കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി കുക്കറിൽ വെച്ച് കുറച്ച് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കാം.
  • ചൂടാറിയ റാഗി ഒരു മിക്സി ജാറിലേയ്ക്ക് പകർന്ന് അതിലേയ്ക്ക് വേവിച്ച കാരറ്റ്, കുറച്ച് അണ്ടിപരിപ്പ് എന്നിവ ഇട്ട് കൊടുക്കാം.
  • അതിലേയ്ക്ക് കാൽകപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം വേണമെങ്കിലും ചേർത്ത് കൊടുക്കാം.ഇവയെല്ലാം കൂടി നന്നായിട്ട് മിക്സിയിൽ ബ്ലെൻ്റ് ചെയ്യാം.
  • അതിലേയ്ക്ക് ഒന്നേമുക്കാൽ കപ്പാ പാൽ കൂടി ഒഴിച്ച് ഒന്നുകൂടി ബ്ലെൻ്റ് ചെയ്ത് സോക്ക് ചെയ്ത് വെച്ചിരിക്കുന്ന കസ്കസ് കൂടി ഇട്ട് തണുപ്പിച്ച് സേർവ് ചെയ്യാം.

Read More: ഊർജ്ജവും ഉന്മേഷവും നൽകുന്ന ഹെൽത്തി ഷേക്ക്, ദിവസവും രാവിലെ കുടിക്കൂ

Food Drinks Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: