scorecardresearch

അരി വേണ്ട രുചിയിൽ വിട്ടുവീഴ്ചയുമില്ല; 15 മിനിറ്റിൽ ഒരുക്കാം പോഷകസമൃദ്ധമായ ബിരിയാണി

ചോറ് ഒഴിവാക്കി, പകരം കൂടുതൽ പോഷകഗുണമുള്ള ചേരുവകൾ ഉപയോഗിച്ച് ബിരിയാണിയുടെ അതേ രുചിയിൽ ഒരു വിഭവം തയ്യാറാക്കാം

ചോറ് ഒഴിവാക്കി, പകരം കൂടുതൽ പോഷകഗുണമുള്ള ചേരുവകൾ ഉപയോഗിച്ച് ബിരിയാണിയുടെ അതേ രുചിയിൽ ഒരു വിഭവം തയ്യാറാക്കാം

author-image
WebDesk
New Update
Oats Biriyani Recipe FI

ഓട്സ് ബിരിയാണി

ഭക്ഷണപ്രിയരുടെ ഇടയിൽ ബിരിയാണിക്ക് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പലപ്പോഴും അരി കൊണ്ടുണ്ടാക്കിയ ബിരിയാണി വില്ലനാകാറുണ്ട്. അമിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് ഒഴിവാക്കി, പകരം കൂടുതൽ പോഷകഗുണമുള്ള ചേരുവകൾ ഉപയോഗിച്ച് ബിരിയാണിയുടെ അതേ രുചിയിൽ ഒരു വിഭവം തയ്യാറാക്കാൻ സാധിച്ചാലോ? അത്തരത്തിൽ വേറിട്ടൊരു പരീക്ഷണമാണ് 'റൈസ്‌ലെസ്സ് ബിരിയാണി' അഥവാ ഓട്‌സ് ചിക്കൻ ബിരിയാണി. ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

ചേരുവകൾ

  • ഓട്‌സ് - 3/4 കപ്പ്
  • ചിക്കൻ (ചെറിയ കഷണങ്ങളാക്കിയത്)- 1 കപ്പ്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • സവാള - 1 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • തക്കാളി - പകുതി
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
  • ഗരം മസാല - അര ടീസ്പൂൺ
  • കുരുമുളക് പൊടി - അര ടീസ്പൂൺ
  • മല്ലിയില - ആവശ്യത്തിന്
  • ഉപ്പ് - പാകത്തിന്
  • ചൂടുവെള്ളം - ആവശ്യത്തിന്

Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

Also Read: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞുവെച്ച സവാള ചേർത്തു വഴറ്റാം. സവാള ഒന്ന് വാടിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കാം. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റണം.
  • മസാലകൾ ചേർക്കാനുള്ള സമയമാണിനി. മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കാം. ഇതിലേക്ക് ചിക്കൻ കഷണങ്ങളും പാകത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ചിക്കൻ വേവാൻ ആവശ്യമായ അല്പം വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.
  • ചിക്കൻ മുക്കാൽ ഭാഗം വെന്തുകഴിയുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് ഓട്‌സ് ചേർക്കാം. ഓട്‌സും മസാലയും നന്നായി പിടിച്ചുകഴിഞ്ഞാൽ ആവശ്യത്തിന് ചൂടുവെള്ളം ഒഴിക്കാം. കുറഞ്ഞ തീയിൽ അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കാം. ഓട്‌സ് വെള്ളമെല്ലാം വറ്റി പരുവമായി വരുമ്പോൾ മല്ലിയില തൂവി അടുപ്പിൽ നിന്നും വാങ്ങാം.
  • രുചികരവും പോഷകഗുണമുള്ളതുമായ 'റൈസ്‌ലെസ്സ് ബിരിയാണി' തയ്യാർ! തൈര് പച്ചടിയോടൊപ്പമോ സലാഡിനൊപ്പമോ ഇത് ചൂടോടെ വിളമ്പാം.

Read More: ഉച്ചയൂണ് രുചികരവും പോഷകസമ്പന്നവുമാക്കാം, ഈ തോരൻ ട്രൈ ചെയ്യൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: