scorecardresearch

ദിവസവും രാവിലെ ഇത് കുടിക്കൂ, തിളക്കമുള്ള ചർമ്മം മാത്രമല്ല ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാം

വിറ്റാമിൻ, നാരുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഈ ജ്യൂസ് നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ

വിറ്റാമിൻ, നാരുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഈ ജ്യൂസ് നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cucumber drink recipe FI

വെള്ളരി ജ്യൂസ്

നല്ല തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം ഏതൊരാളുടെയും സ്വപ്നമാണ്. പുറമെ ക്രീമുകൾ ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം, ഉള്ളിൽ നിന്ന് നമ്മുടെ ശരീരത്തെ പോഷിപ്പിക്കുക എന്നതാണ്. ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുമ്പോളാണ് ചർമ്മം കൂടുതൽ ഫ്രഷായും ഊർജ്ജസ്വലമായും കാണപ്പെടുന്നത്. ഇതിനായുള്ള ഏറ്റവും മികച്ച പ്രകൃതിദത്തമായ ഒരു വഴിയാണ് വെള്ളരി.

Advertisment

Also Read: ഉച്ചയൂണ് പോഷകസമൃദ്ധവും രുചികരവുമാക്കാം, ഇങ്ങനൊരു കറി മാത്രം മതി

ജലാംശം, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെള്ളരി. ഇതിൽ അടങ്ങിയിരിക്കുന്ന 'സിലിക്ക' പോലുള്ള ഘടകങ്ങൾ ചർമ്മത്തിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പതിവായ വെള്ളരി ഉപയോഗം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും അതുവഴി ചർമ്മത്തിന് ഒരു പ്രകൃതിദത്തമായ തിളക്കം നൽകാനും ഉപകരിക്കും. ഇത് കലോറി തീരെ കുറവായതിനാൽ, ഡയറ്റ് ചെയ്യുന്നവർക്കും മികച്ചതാണ്. പോഷകഗുണങ്ങളുള്ള വെള്ളരി ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം. 

Also Read: ദിവസവും ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കഴിച്ചു നോക്കൂ, ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം

Advertisment

ചേരുവകൾ

  • കുക്കുമ്പർ-  200 ഗ്രാം
  • തൈര്- 150ഗ്രാം
  • മല്ലിയില-  4 ഗ്രാം
  • ഉപ്പ്- 1/2 ടീസ്പൂൺ
  • ഇഞ്ചി- 1/2ടീസ്പൂൺ
  • പുതിനയില- 2 ഗ്രാം
  • ജീരകപ്പൊടി- 1/2ടീസ്പൂൺ
  • തേങ്ങാവെള്ളം- 200 മില്ലി
  • കസ്കസ്- ആവശ്യത്തിന്

Also Read: ഇരുമ്പിനാൽ സമ്പന്നമാണ്, കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും ദിവസവും ഇത് കഴിച്ചു നോക്കൂ 

തയ്യാറാക്കുന്ന വിധം

  • 200ഗ്രാം കുക്കുമ്പർ വട്ടത്തിൽ  അരിഞ്ഞതിലേയ്ക്ക് 150 ഗ്രാം തൈര്, നാല് ഗ്രാം മല്ലിയില, അര ടീസ്പൂൺ ഉപ്പ്, ചെറിയ ഇഞ്ചി കഷ്ണം, രണ്ട് ഗ്രാം പുതിനയില, അര ടീസ്പൂൺ ജീരകപ്പൊടി, 200 മില്ലി തേങ്ങാവെള്ളം എന്നിവയൊഴിച്ച് അരച്ചെടുക്കുക.
  • ഒരു ഗ്ലാസിൽ വെള്ളത്തിൽ കുതിർത്ത കസ്കസ് ചേർത്ത് അരച്ചെടുത്ത ജ്യൂസ് ഒഴിച്ച് അൽപ്പം ഐസ് കൂടി ചേർത്ത് കുടിക്കാം. ജ്യൂസ് അരച്ചെടുക്കുന്ന സമയത്തു തന്നെ ഐസ് ഇട്ടാലും മതിയാകും. 

Read More: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാം ഒപ്പം തിളക്കമുള്ള ചർമ്മവും നേടാം, ദിവസവും ആഹാരത്തിനു മുമ്പ് ഇത് കുടിക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: