scorecardresearch

ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിൽ ഈ പുഡ്ഡിംഗ് ഉൾപ്പെടുത്തൂ, ദിവസവുമ മുഴുവൻ ഊർജ്ജവും ഉന്മേഷവും നിലനിർത്താം

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിൽ ഈ പുഡ്ഡിംഗ് ഉൾപ്പെടുത്തൂ, ദിവസവുമ മുഴുവൻ ഊർജ്ജവും ഉന്മേഷവും നിലനിർത്താം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dates Chia Pudding FI

പുഡ്ഡിംഗ് | ചിത്രം: ഫ്രീപിക്

ഇഷ്ടപ്പെട്ട പലഹാരങ്ങൾ കഴിക്കാൻ പലപ്പോഴും മധുരം ഒരു വെല്ലുവിളിയാകാറുണ്ടോ? എങ്കിൽ ലളിതവും എന്നാൽ പോഷകസമൃദ്ധവുമായ ഈ ഡേറ്റ്‌സ് ചിയാ പുഡ്ഡിംഗ് പരീക്ഷിച്ചു നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണമായോ അല്ലെങ്കിൽ ഒരു ഡയറ്റ് ചീറ്റ് മീൽ ആയോ തിരഞ്ഞെടുക്കാം.

Advertisment

Also Read: 5 മിനിറ്റിൽ സിംപിളായൊരു ബ്രേക്ക്ഫാസ്റ്റ്, ഇത് ഒരു തവണ​ ട്രൈ ചെയ്യൂ

പാലും ഓട്‌സും ചിയാ വിത്തുകളും കൊക്കോ പൗഡറും ഈന്തപ്പഴവും നട്‌സും മാത്രം മതി ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ, ട്രൈ ചെയ്തു നോക്കൂ.

Also Read: ചപ്പാത്തി പൊങ്ങി വരും, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ

ചേരുവകൾ

ഈന്തപ്പഴം-1/2 കപ്പ് 
ചെറുചൂടുള്ള പാൽ- 3 ടേബിൾസ്പൂൺ 
പാൽ- 2 കപ്പ് |
റോൾഡ് ഓട്സ്- 1/2 കപ്പ് 
ചിയാ വിത്തുകൾ- 4 ടേബിൾസ്പൂൺ 
കൊക്കോ പൗഡർ- 2 ടീസ്പൂൺ 
ബദാം- 1/2 കപ്പ് 

Also Read: പഴംപൊരി ഇനി കൂടുതൽ ക്രിസ്പിയാകും, മാവിലേയ്ക്ക് ഇത് ചേർക്കൂ

തയ്യാറാക്കുന്ന വിധം

  • കുരു കളഞ്ഞ ഈന്തപ്പഴം 30 മിനിറ്റ് ചെറുചൂടുള്ള പാലിൽ മുക്കിവയ്ക്കാം.
  • ഇത് നന്നായി കുതിർന്ന ശേഷം, മിക്സിയിൽ ഉപയോഗിച്ച് കട്ടയില്ലാത്ത പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഈ പേസ്റ്റ് ഒരു വശത്തേക്ക് മാറ്റി വയ്ക്കാം.
  • ഇതേസമയം, ഒരു പാനിൽ കൊഴുപ്പ് കുറഞ്ഞ പാൽ ചൂടാക്കി ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം.
  • പാത്രത്തിലെ പാലിലേക്ക് റോൾഡ് ഓട്‌സ്, കൊക്കോ പൗഡർ, നേരത്തെ തയ്യാറാക്കിയ ഡേറ്റ്സ് പേസ്റ്റ് ചിയാ വിത്തുകൾ എന്നിവ ചേർക്കാം.
  • കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഈ മിശ്രിതം വിളമ്പാനുള്ള ഗ്ലാസുകളിലേക്കോ ചെറിയ പാത്രങ്ങളിലേക്കോ ഒഴിക്കാം.
    ഇതിനു മുകളിൽ ആൽമണ്ട് ഫ്ളേക്സ് ഉപയോഗിച്ച് അലങ്കരിക്കാം. ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

Read More: പഞ്ചാബി സ്പെഷ്യൽ ആലു പറാത്ത ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: