scorecardresearch

ദാഹമകറ്റാൻ മാത്രമല്ല, ഊർജ്ജത്തിനും ഉന്മേഷത്തിനും ഇനി ഇത് ദിവസവും കുടിക്കൂ

ദാഹം അകറ്റാൻ മാത്രമല്ല ദിവസവും ഭക്ഷണശീലത്തിൽ ഈ പാനീയം കൂടി ഉൾപ്പെടുത്തിയാൽ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം

ദാഹം അകറ്റാൻ മാത്രമല്ല ദിവസവും ഭക്ഷണശീലത്തിൽ ഈ പാനീയം കൂടി ഉൾപ്പെടുത്തിയാൽ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cucumber Lassi FI

കുക്കമ്പർ ലെസ്സി | ചിത്രം: ഫ്രീപിക്

ദാഹം അകറ്റാൻ പറ്റിയ ഏറ്റവും മികച്ച പാനീയമാണ് ലസ്സി. തൈരിന്റെ ഗുണങ്ങളും വെള്ളരിയുടെ തണുപ്പും ചേർന്ന ഒരു ഉന്മേഷദായകമായ പാനീയമാണ് കുക്കുമ്പർ ലസ്സി. ഇഞ്ചി, മല്ലിയില, മസാലകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ തനത് ലസ്സി റെസിപ്പി വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകുന്ന ഈ പാനീയം എങ്ങനെ ഉണ്ടാക്കാമെന്ന് പരിചയപ്പെടാം.

Advertisment

Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

ചേരുവകൾ

  • കട്ടിയുള്ള തൈര്- 1 കപ്പ് 
  • വെള്ളരിക്ക- 1 എണ്ണം 
  • ഐസ് ക്യൂബുകൾ- 1/2 കപ്പ് 
  • മല്ലിയില- ഒരു പിടി 
  • കറുത്ത ഉപ്പ് - ആവശ്യത്തിന് 
  • കുരുമുളക് പൊടി- ആവശ്യത്തിന് 
  • അരിഞ്ഞ ഇഞ്ചി- 1 ടേബിൾ സ്പൂൺ 

Also Read:5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • മല്ലിയില, വെള്ളരി, ഇഞ്ചി എന്നിവ നന്നായി കഴുകി വൃത്തിയാക്കാം. ശേഷം ഇവ ചെറുതായി അരിഞ്ഞ് തയ്യാറാക്കി വെക്കാം.
  • ഒരു ബ്ലെൻഡർ എടുത്ത് അതിലേക്ക് കട്ടിയുള്ള തൈര് ഐസ് ക്യൂബുകൾക്കൊപ്പം ചേർക്കാം, ഇത് നന്നായി പതഞ്ഞു വരുന്നതുവരെ ഒന്നോ രണ്ടോ തവണ ബ്ലെൻഡ് ചെയ്യാം.
  • അവസാനമായി, അരിഞ്ഞു വെച്ച മല്ലിയില, ഇഞ്ചി, വെള്ളരിക്ക എന്നിവ ചേർക്കുക. ഒപ്പം ആവശ്യത്തിന് കറുത്ത ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരിക്കൽ കൂടി നന്നായി ബ്ലെൻഡ് ചെയ്യാം.
  • തണുപ്പിച്ച ഗ്ലാസുകളിലേക്ക് ലസ്സി ഒഴിച്ച് ഉടൻ തന്നെ വിളമ്പാം.

Read More: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും ഇത് കുടിക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: