/indian-express-malayalam/media/media_files/2025/11/03/chia-pudding-recipe-fi-2025-11-03-13-43-44.jpg)
ചിയ പുഡ്ഡിംഗ് | ചിത്രം: ഫ്രീപിക്
നാരങ്ങ വെള്ളത്തിൽ വീർത്ത് പൊങ്ങി കിടക്കുന്ന കസ്കസ് വിത്തുകൾ കണ്ടിട്ടുണ്ടാകുമെല്ലോ? വെള്ളം കുടിച്ച് വീർത്തിരിക്കുന്ന ഈ ഇത്തിരി കുഞ്ഞൻമാർ പോഷകങ്ങളുടെ കലവറയാണ്. കറുത്ത നിറത്തിലുള്ള ഈ വിത്തുകൾ കുതിർത്താണ് കഴിക്കേണ്ടത്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും, ആൻ്റി ഓക്സിഡൻ്റുകളും, മഗ്നീഷ്യവും, നാരുകളും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
Also Read: ഉപ്പുമാവ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, റവയ്ക്കു പകരം ഇത് ഉപയോഗിച്ചു പാകം ചെയ്യൂ
ചിയ വിത്തിലെ പോഷകങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ അത് ദിവസം എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം എന്നു കൂടി അറിഞ്ഞിരക്കണം. അതിന് ഉചിതമായ റെസിപ്പിയാണ് ഡോ. ബിന്ദു പരിചയപ്പെടുത്തി തരുന്നത്.
Also Read: പോഷകസമൃദ്ധമാണ്, ഇനി ബ്ലഡ് ഷുഗർ പേടിക്കാതെ മതിവരുവോളം ലഡ്ഡു കഴിക്കാം
ചേരുവകൾ
ചിയ വിത്ത്- 1 ടേബിൾസ്പൂൺ
വെള്ളം അല്ലെങ്കിൽ ബദാം പാൽ- 1/2 കപ്പ്
പഴങ്ങൾ- ആവശ്യത്തിന്
Also Read: ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണത്തിനു ശേഷം ഇത് കഴിക്കൂ
തയ്യാറാക്കുന്ന വിധം
- അര കപ്പ് വെള്ളത്തിലേയ്ക്ക് അല്ലെങ്കിൽ ബദാം പാലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്ത് ചേർത്ത് 20 മിനിറ്റ് മാറ്റി വയ്ക്കാം.
- പാലാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- ശേഷം അത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ലഭ്യമായ നട്സും ചേർത്ത് കഴിക്കാം.
- ഇതിൽ പുളിയില്ലാത്ത തൈരും, ഓട്സ് കുതിർത്തും ചേർത്ത് കൂടുതൽ രുചികരമാക്കാം.
Read More: ഇരുമ്പിനാൽ സമ്പുഷ്ടമാണ്, കരുത്തുറ്റ ശരീരത്തിന് ദിവസവും ഇത് കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us