scorecardresearch

മാവ് അരച്ച് വെക്കാൻ മറന്നോ? വിഷമിക്കേണ്ട 10 മിനിറ്റിൽ ഹെൽത്തി ദോശ റെഡി

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, പത്ത് മിനിറ്റിൽ തയ്യാറാക്കാവുന്ന കിടിലൻ റെസിപ്പി പരീക്ഷിച്ചോളൂ

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, പത്ത് മിനിറ്റിൽ തയ്യാറാക്കാവുന്ന കിടിലൻ റെസിപ്പി പരീക്ഷിച്ചോളൂ

author-image
WebDesk
New Update
Wheat Dosa Recipe FI

ഗോതമ്പ് ദോശ | ചിത്രം: ഫ്രീപിക്

മലയാളികളുടെ പ്രഭാതഭക്ഷണ ശീലങ്ങളിൽ ദോശയ്ക്കും ഇഡ്ഡലിക്കും എന്നും പ്രത്യേക സ്ഥാനമാണുള്ളത്. എന്നാൽ എന്നും ഒരേ വിഭവങ്ങൾ തന്നെ  മേശപ്പുറത്തെത്തുമ്പോൾ ആർക്കായാലും ഒന്ന് മടുക്കുന്നത് സ്വാഭാവികം. പ്രത്യേകിച്ചും തലേദിവസം തന്നെ അരിയും ഉഴുന്നും കുതിർത്ത് അരച്ചു വെക്കാൻ മറന്നുപോയാൽ പിറ്റേന്നത്തെ പ്രഭാതഭക്ഷണം പലർക്കും വലിയൊരു തലവേദനയായി മാറാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, വെറും 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്നതും പോഷകഗുണമേറിയതുമായ ഒരു വിഭവം കൈവശമുണ്ടെങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമാകും! അതും ബാച്ചിലർമാർക്കും തുടക്കക്കാർക്കും പാചകം അത്ര വശമില്ലാത്തവർക്കും ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു റെസിപ്പിയാണെങ്കിലോ?. ഡിണ്ടിഗൽ ഫുഡ് കോർട്ട് എന്ന യൂട്യൂബ് ചാനലാണ് അത്തരത്തിലൊരു ഒനിയൻ ദേശയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ഇടിയപ്പം രുചികരമാക്കാം, മാവ് കുഴയ്ക്കുമ്പോൾ ഇത് കൂടി ചേർക്കൂ

ചേരുവകൾ

  • ഗോതമ്പ് പൊടി- 1 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 1 ടീസ്പൂൺ
  • കടുക്- 1 നുള്ള്
  • ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ
  • പരിപ്പ്- 11/2 ടീസ്പൂൺ
  • കായപ്പൊടി- 1 നുള്ള്
  • സവാള- 1
  • ഇഞ്ചി- ഒരു കഷ്ണം
  • പച്ചമുളക്- 1
  • തക്കാളി- 1
  • കറിവേപ്പില- ആവശ്യത്തിന്

Also Read: പൊരിച്ച പത്തിരി എളുപ്പത്തിൽ തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി

Advertisment

Also Read: മാവ് പുളിപ്പിക്കാതെ തന്നെ നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാം, ഒരു കപ്പ് റവ മതി

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കാം.
  • അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് മാവ് തയ്യാറാക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • ഇതിലേക്ക് ഒരു നുള്ള് കടുക് ചേർത്ത് പൊട്ടിക്കാം.
  • ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ്, ഒന്നര ടീസ്പൂൺ പരിപ്പ്, ഒരു നുള്ള് കായപ്പൊടി, എന്നിവ ചേർത്ത് വറുക്കാം.
  • അതിലേയ്ക്ക് ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ഒരു തക്കാളി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം.
  • കുറച്ച് കറിവേപ്പില ഉപ്പ് എന്നിവ കൂടി ചേർത്തിളക്കി അടുപ്പണയ്ക്കാം.
  • ഇത് മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • ലഭ്യമെങ്കിൽ കുറച്ച് മല്ലിയില കൂടി ചേർക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ്യ് പുരട്ടി ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. എരിവൻ മുളകു ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ.

Read More: അരി കുതിർക്കണ്ട, അരയ്ക്കണ്ട; മിനിറ്റുകൾക്കുള്ളിൽ പഞ്ഞിപോലൊരു വട്ടലപ്പം തയ്യാറാക്കാം

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: