/indian-express-malayalam/media/media_files/2025/11/26/avil-milk-recipe-fi-2025-11-26-12-33-53.jpg)
അവൽ മിൽക്ക് | ചിത്രം: ഫ്രീപിക്
മലബാറിന്റെ തനത് രുചിക്കൂട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ജനപ്രിയ വിഭവമാണ് അവൽ മിൽക്ക്. വെറും ഒരു പാനീയം എന്നതിലുപരി, ഊർജ്ജദായകമായ ഒരു ലഘുഭക്ഷണം കൂടിയാണ് ഇത്. പെട്ടെന്ന് തയ്യാറാക്കാമെന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നുള്ളതും അവൽ മിൽക്കിനെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു. സാധാരണയായി റോബസ്റ്റ പഴം, നല്ല കട്ടിയുള്ള തണുത്ത പാൽ, വറുത്ത അവൽ, വിവിധയിനം നട്‌സുകൾ, ഐസ്‌ക്രീം എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: കടുപ്പമേറിയ ചായ ഇനി കുക്കറിൽ ഉണ്ടാക്കാം, ഇങ്ങനെ ചെയ്യൂ
ചേരുവകൾ
- നെയ്യ്- അരടീസ്പൂൺ
- അവൽ- 1 കപ്പ്
- നേന്ത്രപ്പഴം- 2
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ഏലയ്ക്ക- 1 ടീസ്പൂൺ
- നിലക്കടല
- ഉണക്കമുന്തിരി
- പാൽ
- ഐസ്ക്രീം
Also Read: പോഷകസമൃദ്ധമായ ഈ സൂപ്പ് മതി, പ്രതിരോധശേഷിയും ഊർജ്ജവും മെച്ചപ്പെടുത്താം
Also Read: നാരങ്ങ വെള്ളം ഇത്ര രുചിയിൽ നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല, ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് അര ടീസ്പൂൺ നെയ്യ് ചേർത്തു ചൂടാക്കാം.
- ഒരു കപ്പ് അവൽ ഈ നെയ്യിൽ വറുത്തു മാറ്റാം.
- അതേ പാനിൽ ഉണക്കമുന്തിരിയും, നിലക്കടലയും വറുക്കാം.
- നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ഉടച്ചെടുക്കാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു ഗ്ലാസിലേയ്ക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം.
- മുകളിലായി നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ ചേർക്കാം.
- അൽപം പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം. തണുപ്പോടു കൂടി ഇത് കഴിച്ചു നോക്കൂ.
Read More: കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കാൻ ഇത് ദിവസവും കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us