/indian-express-malayalam/media/media_files/2025/04/21/ZufyRi7r6m0ZD6kgAHW7.jpg)
സ്ഥിരമായി മൈദ കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/21/healthy-alternatives-to-maida-you-need-in-your-pantry-1-217295.jpg)
ഗോതമ്പ് പൊടി
അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഗോതമ്പ്. മൈദയ്ക്കു പകരം ഉപയോഗിക്കാവുന്ന ചേരുവ കൂടിയാണിത്. മൈദയേക്കാൾ ആരോഗ്യകരമാണ് ഗോതമ്പ്. റൊട്ടി, പറാത്ത, ബ്രെഡ്, കേക്ക് എന്നിവ തയ്യാറാക്കാൻ ഇത് ഉപയോഗിക്കാം. ഗോതമ്പിനൊപ്പം മറ്റ് പൊടികളും ചേർക്കാം.
/indian-express-malayalam/media/media_files/2025/04/21/healthy-alternatives-to-maida-you-need-in-your-pantry-2-500003.jpg)
ബദാം പൊടി
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഗ്രൂട്ടൻ രഹിത മാവാണ് ബദാം കൊണ്ടുള്ളത്. ബദാം വൃത്തിയായി കഴുകി നന്നായി ഉണക്കിപ്പൊടിച്ചെടുത്താൽ മതിയാകും. ബേക്ക് ചെയ്തെടുക്കുന്ന പലഹാരങ്ങളിൽ ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ഉദാഹരണം: കുക്കീസ്, പാൻകേക്ക്, ബ്രൗണി തുടങ്ങിയവ.
/indian-express-malayalam/media/media_files/2025/04/21/healthy-alternatives-to-maida-you-need-in-your-pantry-3-684010.jpg)
ഓട്സ് മാവ്
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന മാവാണ് ഇത്. ഓട്സ് പൊടിച്ചെടുത്ത് സൂക്ഷിച്ചാൽ മതിയാകും. അലിഞ്ഞു ചേരുന്ന നാരുകളഉം, ബീറ്റാ ഗ്ലൂട്ടനും അടങ്ങിയിരിക്കുന്നതിനാൽ ഇത് കൊളസ്ട്രോളും, രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിന് ഗുണകമരാണ്. മഫിൻ, പാൻകേക്ക്, ദോശ, ഇഡ്ഡലി, ഉപ്പുമാവ്, തുടങ്ങിയവ തയ്യാറാക്കാൻ ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/21/healthy-alternatives-to-maida-you-need-in-your-pantry-5-797764.jpg)
കടലമാവ്
പ്രോട്ടീൻ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് കടലമാവ്. പക്കോട, ബജ്ജി പോലെയുള്ളവ തയ്യാറാക്കൻ കടലമാവ് ഉപയോഗിക്കാറുണ്ട്. മൈദയ്ക്കു പകരം പലഹാരങ്ങൾ തയ്യാറാക്കാൻ കടലമാവ് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/21/healthy-alternatives-to-maida-you-need-in-your-pantry-4-518384.jpg)
റാഗിപ്പൊടി
കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവ റാഗിയിൽ ധാരാളമുണ്ട്. ഗ്ലൂട്ടൻ രഹിതം എന്നു മാത്രമല്ല വളരെ ദഹിക്കുന്ന ധാന്യം കൂടിയാണിത്. റൊട്ടി, കുക്കീസ്, ദോശ, ഇഡ്ഡലി, പാലപ്പം, തുടങ്ങി ഇത് വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us