scorecardresearch

രോഗപ്രതിരോധ ശേഷി കൂടും, ഇലകൾക്കൊപ്പം ഈ ചെടിയുടെ വിത്തും കറിയിൽ ചേർക്കൂ

വിറ്റാമിനുകൾ ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഈ ചെടി തികച്ചും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്

വിറ്റാമിനുകൾ ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഈ ചെടി തികച്ചും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്

author-image
WebDesk
New Update
Moringa Seed Recipe

ഭക്ഷണം പോഷകസമൃദ്ധമാക്കാം | ചിത്രം: ഗൂഗിൾ ജെമിനി

"അത്ഭുത വൃക്ഷം" എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന മുരിങ്ങ അതിന്റെ അസാധാരണമായ പോഷക ഗുണത്താൽ ശ്രദ്ധേയമാണ്. മുരിങ്ങയിലയും, മുരിങ്ങക്കായും മാത്രമല്ല അതിൻ്റെ വിത്തുകളും കറികളിൽ ഉപയോഗിക്കാം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടാണ് ഈ വിത്തുകൾ എന്ന് ജിൻഡാൽ ന്യൂട്രിക്കെയറിലെ ചീഫ് ഡയറ്റീഷൻ സുഷ്മ  പറയുന്നു. 

Advertisment

Also Read: ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ

മുരിങ്ങ വിത്തിൻ്റെ ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: മുരിങ്ങ വിത്തുകളിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ശക്തമായ സംയോജനം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

ദഹനാരോഗ്യം: അമിതമായ ഉപഭോഗം ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും, മുരിങ്ങ വിത്തുകൾ പൊതുവെ നന്നായി ദഹിക്കുകയം ദഹനപ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യം: മുരിങ്ങ വിത്തുകളിലെ ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യം വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

ആന്റിഓക്‌സിഡൻ്റ്: മുരിങ്ങ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. 

Also Read: ശരീരഭാരം നിയന്ത്രിക്കാം ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം

health
പോഷകങ്ങളാൽ സമ്പന്നമാണ് മുരിങ്ങ | ചിത്രം: ഫ്രീപിക്

ചേരുവകൾ

  • മുരിങ്ങയ്ക്ക
  • തേങ്ങ
  • പച്ചമുളക്
  • കറിവേപ്പില
  • കടുക് 
  • വറ്റൽമുളക്
  • മഞ്ഞൾപ്പൊടി
  • മുളുകുപൊടി
  • ഉപ്പ്
  • വെളിച്ചെണ്ണ

Also Read: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

തയ്യാറാക്കുന്ന വിധം

  • മുരിങ്ങയ്ക്ക കഴുകി രണ്ടായി പിളർന്ന് ഉള്ളിലെ വിത്തും മാംസളഭാഗവും പ്രത്യേകം എടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായതിലയേക്ക് കടുക് ചേർത്തു പൊട്ടിക്കാം.
  • ഇതിലേയ്ക്ക് കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്തു വഴറ്റാം.
  • ചിരകിയെടുത്ത തേങ്ങയിലേയ്ക്ക് പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് അരയ്ക്കാം.
  • പാനിലേയ്ക്ക് ഇതു ചേർത്തിളക്കി യോജിപ്പിക്കാം.
  • മുരിങ്ങ വിത്തും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി അടച്ചു വച്ച് വേവിക്കാം.
  • ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം. വെള്ളം വറ്റി വെന്തെന്ന് ഉറപ്പായതിനു ശേഷം അടുപ്പണയ്ക്കാം. ഇനി ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും മടികാണിക്കില്ല, പോഷകസമൃദ്ധമായ ഈ ദോശ ഉണ്ടെങ്കിൽ

Diet Health Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: