ആരോഗ്യകരമായ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പച്ചിലകളും അടങ്ങിയിരിക്കണം. ചീര, മുരിങ്ങയില പോലുള്ള പച്ചിലകൾ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. പച്ചിലകൾ മുറിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കരുതി വേണ്ടെന്നുവയ്ക്കുന്നവരാണോ നിങ്ങൾ?. ഇതിനുള്ള എളുപ്പ വഴി പങ്കുവയ്ക്കുകയാണ് ഷെഫ് കുണാൾ കപൂർ.
ബേസിൽ ഇലകൾ എങ്ങനെ എളുപ്പത്തിൽ മുറിക്കാമെന്ന വീഡിയോയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. വെറും രണ്ടു സ്റ്റെപ്പിലൂടെ പച്ചിലകൾ മുറിക്കാവുന്നതാണ്.
- ഇലകൾ നന്നായി കഴുകിയ ശേഷം അടുക്കി വയ്ക്കുക.
- ഇത് റോൾ ആക്കിയശേഷം കത്തി ഉപയോഗിച്ച് ചെറുതായി മുറിക്കുക
Read More: ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ