/indian-express-malayalam/media/media_files/2025/11/22/storing-pickle-fi-2025-11-22-10-38-33.jpg)
അച്ചാർ സൂക്ഷിക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/11/22/storing-pickle-1-2025-11-22-10-38-43.jpg)
നമ്മുടെ അടുക്കളയിലെ ഒരു പ്രധാന വിഭവമാണ് അച്ചാർ. എന്തിനൊപ്പനും രുചികൂട്ടാൻ അച്ചാറിന് കഴിയും. എന്നാൽ, ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അച്ചാറിൽ പെട്ടെന്ന് പൂപ്പൽ (ഫംഗസ്) പിടിച്ച് കേടാകാൻ സാധ്യതയുണ്ട്. അച്ചാറിന്റെ രുചിയും ഗുണവും ദീർഘകാലം നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ
/indian-express-malayalam/media/media_files/2025/11/22/storing-pickle-2-2025-11-22-10-38-43.jpg)
പാത്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുക
അച്ചാർ സൂക്ഷിക്കുന്നതിന് മുൻപ് ഉപയോഗിക്കുന്ന ചില്ല് ഭരണിയോ മറ്റ് പാത്രങ്ങളോ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നനവ് ഒട്ടും ഇല്ലാത്ത രീതിയിൽ വെയിലത്ത് വെച്ച് ഉണക്കണം. പാത്രത്തിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകരുത്. ഈർപ്പമാണ് പൂപ്പൽ വളരാനുള്ള പ്രധാന കാരണം.
/indian-express-malayalam/media/media_files/2025/11/22/storing-pickle-3-2025-11-22-10-38-43.jpg)
എണ്ണയുടെയും ഉപ്പിന്റെയും അളവ്
അച്ചാറിൽ എപ്പോഴും എണ്ണ മുകളിൽ നിറഞ്ഞ് നിൽക്കണം. എണ്ണ ഒരു സംരക്ഷക പാളിയായി പ്രവർത്തിക്കുകയും അച്ചാർ വായുവുമായി നേരിട്ട് ബന്ധപ്പെടുന്നത് തടയുകയും ചെയ്യും. ഇത് പൂപ്പൽ വളരുന്നത് ഗണ്യമായി കുറയ്ക്കും. ആവശ്യത്തിന് ഉപ്പ് ചേർക്കുന്നത് അച്ചാർ കേടുകൂടാതെയിരിക്കാൻ സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്.
/indian-express-malayalam/media/media_files/2025/11/22/storing-pickle-4-2025-11-22-10-38-43.jpg)
നനഞ്ഞ സ്പൂൺ ഒഴിവാക്കുക
അച്ചാർ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂൺ തികച്ചും ഉണങ്ങിയതായിരിക്കണം. നനഞ്ഞ സ്പൂൺ ഉപയോഗിക്കുന്നത് അച്ചാറിലേക്ക് ഈർപ്പം എത്താനും പൂപ്പൽ ഉണ്ടാകാനും കാരണമാകും. ഓരോ തവണ എടുക്കുമ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ മാത്രം ഉപയോഗിക്കുക.
/indian-express-malayalam/media/media_files/2025/11/22/storing-pickle-5-2025-11-22-10-38-43.jpg)
സംഭരണം ശ്രദ്ധിക്കുക
അച്ചാർ പാത്രം തണുപ്പുള്ളതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കാം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളും തീവ്രമായ ചൂടുള്ള അടുക്കള ഭാഗങ്ങളും ഒഴിവാക്കുക. എപ്പോഴും ഭരണി മുറുകെ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
/indian-express-malayalam/media/media_files/2025/11/22/storing-pickle-6-2025-11-22-10-38-43.jpg)
വിനാഗിരിയുടെ ഉപയോഗം
പലതരം അച്ചാറുകളിലും വിനാഗിരി ഒരു പ്രിസർവേറ്റീവായി ഉപയോഗിക്കാറുണ്ട്. വിനാഗിരിയുടെ പുളിരസം പൂപ്പലിന്റെ വളർച്ചയെ തടയാൻ സഹായിക്കും. എന്നാൽ അമിതമായി ചേർക്കുന്നത് അരുചിക്ക് കാരണമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us