scorecardresearch

ഒരു സ്പൂൺ വിനാഗിരി മതി, ഇനി അടുക്കള വൃത്തിയാക്കാൻ ബുദ്ധിമുട്ടേണ്ട

ഡിഷ് സോപ്പും ലിക്വിഡും ഉപയോഗിച്ചിട്ടും വിട്ടുമാറാത്ത കറകൾ അടുക്കള വൃത്തികേടാക്കുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കൈ ട്രൈ ചെയ്തു നോക്കൂ

ഡിഷ് സോപ്പും ലിക്വിഡും ഉപയോഗിച്ചിട്ടും വിട്ടുമാറാത്ത കറകൾ അടുക്കള വൃത്തികേടാക്കുന്നുണ്ടോ? എങ്കിൽ ഈ പൊടിക്കൈ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Cleaning Kitchen FI

അടുക്കള വൃത്തിയാക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടങ്ങളിൽ ഒന്നാണ് അടുക്കള. ദിവസം മുഴുവൻ ജോലികൾ നടക്കുന്നതിനാൽ ഏറ്റവും അധികം വൃത്തികേടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ഒന്നാണ് ഇത്. സ്റ്റൗവിലും, പാത്രങ്ങളിലും, ക്യാബിനുകളിലും, മേശകളിലും പറ്റും ഒട്ടിപിടിച്ചിരിക്കുന്ന വിട്ടുമാറാത്ത കറകളാണ് ഇതിനു കാരണം. ഇനി അവ മായിക്കാൻ കെമിക്കലുകൾ അടങ്ങിയ ലിക്വിഡ് ഡിറ്റർജൻ്റുകളും മറ്റും വാങ്ങിക്കൂട്ടേണ്ട പകരം ഒരു സ്പൂൺ വിനാഗിരി ഉപയോഗിച്ചു ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. 

Advertisment

Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി മതി, ഇനി അടുക്കളയിൽ ദിവസവും സുഗന്ധം നിറയും

ചേരുവകൾ

  • ഡിഷ് സോപ്പ്- 3 ടേബിൾസ്പൂൺ
  • വൈറ്റ് വിനാഗിരി- 1 കപ്പ്
  • ബേക്കിംഗ് സോഡ- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ 3 ടേബിൾസ്പൂൺ ഡിഷ് സോപ്പെടുക്കാം. അതിലേയ്ക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കാം. ഒപ്പം രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി ഉപയോഗിക്കാം. 

Advertisment

Also Read: അടുക്കളയിലെ എണ്ണക്കറ മായിക്കാൻ ഒരു സ്പൂൺ ഉപ്പ് മതി

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ മിശ്രിതം എണ്ണ മയമുള്ള പ്രതലങ്ങളിൽ തളിക്കാം. 10 മിനിറ്റിനു ശേഷം തുണി അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്ത് കഴുകി വൃത്തിയാക്കാം. 

ഓവൻ, കുക്കർ, പാത്രങ്ങൾ, കൗണ്ടർ ടോപ്പുകൾ, സിങ്ക് എന്നിവടങ്ങളൊക്കെ ഇത് ഉപയോഗിച്ച് വൃത്തിയാക്കാം. 

Also Read:ഒരു കഷ്ണം ഇഞ്ചി മതി, ഇനി അടുക്കളയിൽ എലി ശല്യം ഉണ്ടാകില്ല

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • തയ്യാറാക്കിയ മിശ്രിതം സ്പ്രേ ചെയ്തതിനു ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ചു തുടയ്ക്കാം. ഇത് ഗ്രീസ് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. 
  • കെമിക്കലുകൾ ചേർക്കാത്തതിനാൽ ഇത് അലർജി ഉണ്ടാക്കില്ല. 
  • സ്റ്റൗ, മേശ, കസേര, കൗണ്ടർ ടോപ്പ് എന്നിവടങ്ങളിൽ ഒട്ടിപിടിച്ചിരിക്കുന്ന ഏതു കറയും നീക്കം ചെയ്ത് തിളക്കം നൽകാൻ ഇത് ഗുണകരമാണ്. 
  • ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് വൃത്തിയാക്കാൻ ഉപയോഗിക്കാം.
  • കറ നീക്കം ചെയ്യുന്നതിനൊപ്പം അടുക്കളയിൽ അടിഞ്ഞു കൂടിയ ദുർഗന്ധം അകറ്റാനും ഈ മിശ്രിതം സഹായിക്കും. 
  • സ്പ്രേ ചെയ്തതിനുശേഷം, നിങ്ങൾക്ക് ചെറുചൂടുള്ള വെള്ളത്തിൽ തുടയ്ക്കാം, ഇത് ഗ്രീസ് കൂടുതൽ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.

Read More: രണ്ട് മുറി നാരങ്ങ കൊണ്ട് മാറ്റാം അടുക്കളയിലെ ദുർഗന്ധം

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: