Latest News

വെളുത്തുളളിയുടെ തൊലി കളയാനുളള മൂന്നു എളുപ്പ വഴികൾ; വീഡിയോ

ഇനി വെളുത്തുളളിയുടെ തൊലി കളയാനായി ഒരുപാട് സമയം വേണ്ട. സെക്കൻഡുകൾക്കുളളിൽ തൊലി കളയാനുളള വഴികൾ ഇതാ

garlic, food, ie malayalam

ആഹാരം പാചകം ചെയ്യുന്നതിനെക്കാളും കൂടുതൽ സമയം പച്ചക്കറികൾ മുറിക്കാൻ എടുക്കാറുണ്ട്. അതിൽ തന്നെ വെളുത്തുളളിയുടെ തൊലി കളയുകയെന്നത് വീട്ടമ്മമാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാണ്. അടുക്കളയിൽ രാവിലെ തിരക്കിട്ട ജോലിക്കിടയിൽ വെളുത്തുളളിയുടെ തൊലി കളയാൻ എടുക്കുന്ന സമയം പലപ്പോഴും അവരെ വലക്കാറുണ്ട്.

ഇനി വെളുത്തുളളിയുടെ തൊലി കളയാനായി ഒരുപാട് സമയം വേണ്ട. വളരെ എളുപ്പത്തിൽ തൊലി കളയുന്നതിനുളള മൂന്നു വഴികൾ പറഞ്ഞു തന്നിരിക്കുകയാണ് ഷെഫ് സരൺഷ് ഗോലിയ. വ്യത്യസ്ത അളവിലും വലുപ്പത്തിലുമുളള വെളുത്തുളളികളുടെ തൊലി കളയുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ഷെയർ ചെയ്തത്.

വഴി 1: മൈക്രോവേവിൽ വെളുത്തുളളി 20 സെക്കൻഡ് വയ്ക്കുക. പുറത്തെടുത്ത് മുകൾ ഭാഗം മുറിച്ചു മാറ്റുക. പുറത്തെ തൊലി മാറ്റിക്കഴിയുമ്പോൾ വളരെ സിംപിളായി ഓരോ വെളുത്തുളളിയുടെയും തൊലി കളയാം.

Read More: കണ്ണുനീർ വരാതെ ഉള്ളി മുറിക്കാം, സിംപിൾ ട്രിക്ക് ഇതാ; വീഡിയോ

വഴി 2: വെളുത്തുളളികൾ ഒരു ജാറിലോ ബോട്ടിലിലോ ഇട്ട് നന്നായി കുലുക്കുക. അതിനുശേഷം പുറത്തെടുത്ത് സെക്കൻഡുകൾക്കുളളിൽ തൊലിയെല്ലാം സിംപിളായി നീക്കാം. വലിയ കഷ്ണം വെളുത്തുളളിയാണെങ്കിൽ മാത്രമായിരിക്കും ഇത് ഫലവത്താവുകയെന്നും ചെറിയ കഷ്ണമാണെങ്കിൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.

വഴി 3: കത്തി ഉപയോഗിച്ച് വെളുത്തുളളി കഷ്ണത്തിൽ അമർത്തുക. പെട്ടെന്ന് തന്നെ തൊലി കളയാം. എല്ലാ പാചക സ്കൂളുകളിലും പഠിപ്പിക്കുന്ന ക്ലാസിക് രീതിയാണിത്, കുറച്ച് വെളുത്തുളളിയാണെങ്കിൽ ഇത് എളുപ്പമാണ്. എന്നാൽ വെളുത്തുളളി കൂടുതലുണ്ടെങ്കിൽ ഇത് ശ്രമകരമാണെന്ന് ഷെഫ് പറഞ്ഞു.

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Hacks to peel garlic in no time518998

Next Story
ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ഇനി ബുദ്ധിമുട്ടേണ്ട? ഈ വീഡിയോ കാണൂChicken Biryani, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com