scorecardresearch

ചിരവ വേണ്ട, തേങ്ങ ചിരകാൻ ഇങ്ങനെയും ചില വഴികളുണ്ട്

തിരക്കിനിടയിൽ തേങ്ങ ചിരകാൻ എടുക്കുമ്പോൾ ചിരവ കാണാനില്ലെങ്കിലോ? അല്ലെങ്കിൽ ചിരകാൻ അത്രയും സമയം ഇല്ലെങ്കിലോ? ഇങ്ങനെ ചെയ്തു നോക്കൂ

തിരക്കിനിടയിൽ തേങ്ങ ചിരകാൻ എടുക്കുമ്പോൾ ചിരവ കാണാനില്ലെങ്കിലോ? അല്ലെങ്കിൽ ചിരകാൻ അത്രയും സമയം ഇല്ലെങ്കിലോ? ഇങ്ങനെ ചെയ്തു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Grating Coconut FI

തേങ്ങ ചിരകാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് തേങ്ങ. കറികൾക്ക് രുചികൂട്ടാനും, ചമ്മന്തി അരയ്ക്കാനും, പലഹാരങ്ങൾ ഉണ്ടാക്കാനുമെല്ലാം തേങ്ങ കൂടിയേ തീരൂ. എന്നാൽ, തിരക്കിനിടയിൽ തേങ്ങ ചിരകാൻ എടുക്കുമ്പോൾ ചിരവ കാണാനില്ലെങ്കിലോ? അല്ലെങ്കിൽ ചിരകാൻ അത്രയും സമയം ഇല്ലെങ്കിലോ? ഇനി ചിരവ ഇല്ലാത്തതിന്റെ പേരിൽ തേങ്ങ ഉപയോഗിക്കാതിരിക്കേണ്ട. ചിരവയുടെ സഹായമില്ലാതെ വളരെ വേഗത്തിലും എളുപ്പത്തിലും തേങ്ങ ചിരകിയെടുക്കാൻ സാധിക്കുന്ന ചില വിദ്യകൾ ഉണ്ട്, അവ പരിചയപ്പെടാം.

Advertisment

Also Read: ഇനി ഞൊടിയിടയിൽ വെളുത്തുള്ളിയുടെ തൊലി കളയാം, ഇത്രമാത്രം ചെയ്താൽ മതി

തേങ്ങാ മുറി സ്റ്റൗവിനു മുകളിൽ വച്ച് രണ്ട് മിനിറ്റോളം ചൂടാക്കാം. നന്നായി ചൂടായതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കാം. തേങ്ങ പൂർണമായും ചിരട്ടിയിൽ നിന്നും അടർന്നിട്ടുണ്ടാകും. അത് വേർപെടുത്തിയെടുത്ത ചെറിയ കഷ്ണങ്ങളാക്കി മിസ്കിയിൽ അരച്ചെടുക്കാം.

ആദ്യം തേങ്ങ പൊട്ടിച്ച് ഫ്രീസറിൽ വച്ച് തണുപ്പിക്കാം. നന്നായി തണുത്ത ശേഷം ചിരട്ടയിൽ നിന്ന് തേങ്ങ മാത്രമായി മുറിച്ചെടുക്കാവുന്നതാണ്. തേങ്ങാ പൂള് കട്ടി കുറഞ്ഞ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം. വായു കയറാത്ത കണ്ടെയ്‌നറിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.

Advertisment

Also Read: ഒട്ടിപിടിക്കില്ല കുഴഞ്ഞു പോകില്ല, ഇനി ചോറ് പാകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

Grate Coconut 1
ഇനി അടുക്കളപ്പണി എളുപ്പമാക്കാം | ചിത്രം: ഫ്രീപിക്

തേങ്ങാമുറികൾ ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിക്കാം. ആവി കയറ്റുമ്പോൾ തേങ്ങ ചിരട്ടയിൽ നിന്നും അതിവേഗം വേർപെടുത്തിയെടുക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി മിസ്കി ഉപയോഗിച്ച് ചതച്ചെടുക്കാം.

Also Read: ഒരു മുറി നാരങ്ങ മതി, തുരുമ്പ് പിടിച്ച പൈപ്പ് മുതൽ എണ്ണക്കറ വരെ അകറ്റാം

ഒരു തവണ ചിരകിയെടുത്ത തേങ്ങ വായുവും ഈർപ്പവും കയറാത്ത പാത്രത്തിലോ സിപ് ബാഗിലോ വച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ മാസങ്ങളോളം കേടുകൂടാതിരിക്കും.

Read More: ഒരു സ്പൂൺ കുരുമുളക് മതി, അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താൻ വഴിയുണ്ട്

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: