/indian-express-malayalam/media/media_files/2025/11/05/get-rid-of-house-lizard-fi-2025-11-05-15-05-41.jpg)
പല്ലികളുടെ ശല്യം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
നമ്മുടെ വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു അതിഥിയാണ് ചുവരുകളിലൂടെ ഓടിനടക്കുന്ന പല്ലികൾ. പലർക്കും ഇവയെ കാണുന്നത് അസുഖകരമായ അനുഭവമാണ്, ചിലർക്കാകട്ടെ ഇത് ശല്യത്തിൽ ഉപരി പേടിയുള്ളതുമാണ്. അടുക്കളയിലും ഭക്ഷണസാധനങ്ങളുടെ അടുത്തുമെല്ലാം പല്ലികളെ കാണുന്നത് ആരോഗ്യപരമായ ആശങ്കകൾക്കും വഴിവെച്ചേക്കാം.
ഇവയെ തുരത്താൻ വേണ്ടി വിഷാംശമുള്ള സ്പ്രേകളോ രാസവസ്തുക്കളോ ഉപയോഗിക്കുന്നത് നമ്മുടെയും വീട്ടിലെ കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും ആരോഗ്യത്തിന് ദോഷകരമാണ്. അതുകൊണ്ട് പ്രകൃതിദത്തമായതും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ എങ്ങനെ വീടിന്റെ പരിസരത്തുനിന്ന് പല്ലികളെ അകറ്റി നിർത്താം എന്നതാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്. നമ്മുടെ വീടിന്റെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, ഈ ശല്യക്കാരെ എളുപ്പത്തിൽ തുരത്താനുള്ള ലളിതമായ വഴി പരിചയപ്പെടാം.
Also Read: അടുക്കള ഇനി എന്നും പുതുപുത്തനായിരിക്കും സുഗന്ധം നിറയും, ഇത് ഉപയോഗിച്ചു നോക്കൂ
ചേരുവകൾ
- ഉള്ളി
- വെളുത്തുള്ളി
- ബേക്കിംഗ് സോഡ
- കുരുമുളക്
- നാരങ്ങ
തയ്യാറാക്കുന്ന വിധം
ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞെടുക്കാം. ഇത് അരച്ച് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് ബേക്കിംഗ് സോഡയും, കുരുമുളകുപൊടിം, നാരങ്ങ നീരും ചേർക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഇത് ഇളക്കി യോജിപ്പിക്കാം.
Also Read: വിനാഗിരിയും നാരങ്ങയും കൈയ്യിലുണ്ടോ? അടുക്കള കൈയ്യേറിയ ഉറുമ്പുകളെ തുരത്താൻ വഴിയുണ്ട്
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റാം. പല്ലി ശല്യം രൂക്ഷമായ ഇടങ്ങളിൽ ഇത് സ്പ്രേ ചെയ്യാം.
Read More: ഒരു നുള്ള് പഞ്ചസാര മതി, ഇനി പാറ്റ ശല്യം ഉണ്ടാകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us