/indian-express-malayalam/media/media_files/2025/11/21/onion-slicing-hacks-fi-2025-11-21-14-54-01.jpg)
സവാള അരിയാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
അടുക്കളയിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്തതും എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ ജോലികളിൽ ഒന്നാണ് സവാള അരിയുന്നത്. സവാളയുടെ തൊലി കളഞ്ഞ്, കത്തി കയ്യിലെടുക്കുമ്പോൾ തന്നെ പലരുടെയും കണ്ണുകൾ നിറയും, ഒടുവിൽ കണ്ണീർ വാർന്ന് ജോലി പൂർത്തിയാക്കേണ്ടി വരും. പാചകത്തിന് രുചി നൽകുന്ന ഈ പച്ചക്കറി എന്തിനാണ് നമ്മളെ ഇത്രയധികം കരയിപ്പിക്കുന്നത്?
Also Read: ചിരവ വേണ്ട, തേങ്ങ ചിരകാൻ ഇങ്ങനെയും ചില വഴികളുണ്ട്
സവാളയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളാണ് ഇതിന് പിന്നിൽ. സവാള അരിയുന്ന സമയത്ത് ലാക്രിമേറ്ററി ഫാക്ടർ സിന്തേസ് എന്ന എൻസൈം പുറത്തുവരുന്നു. ഇത് സൾഫർ അടങ്ങിയ അമിനോ ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് സൾഫെനിക് ആസിഡ* ഉത്പാദിപ്പിക്കുന്നു. തുടർന്ന് ഈ ആസിഡ് വേഗത്തിൽ പ്രോപാന്തീയൽ എസ്-ഓക്സൈഡ് എന്ന വാതകമായി മാറുന്നു. ഈ വാതകം കണ്ണുകളിലെ ഈർപ്പവുമായി കലരുമ്പോഴാണ് നേരിയ അളവിൽ സൾഫ്യൂരിക് ആസിഡ് രൂപപ്പെടുകയും, ഇത് കണ്ണുകളിൽ അസ്വസ്ഥതയുണ്ടാക്കി കണ്ണുനീർ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് നമ്മളെ കരയിക്കുകയും ചെയ്യുന്നത്.
Also Read: ഒറ്റ രാത്രി കൊണ്ട് പാറ്റകളെ തുരത്താം, ഇതുപയോഗിച്ചു നോക്കൂ
/filters:format(webp)/indian-express-malayalam/media/media_files/2025/11/21/slicing-onion-1-2025-11-21-14-55-21.jpg)
സന്തോഷം തരുന്ന പാചകാനുഭവം കണ്ണീരൊഴുക്കിക്കൊണ്ട് തുടങ്ങേണ്ട കാര്യമില്ല. ഇനി കണ്ണീരൊപ്പാതെ സവാള അരിയാൻ ചില പൊടിക്കൈകളുണ്ട്
ഐസ്ക്യൂബ്
സാവള തൊലി കളഞ്ഞ് രണ്ടായി മുറിക്കാം. ഒരു ബൗളിൽ കുറച്ച് ഐസ്ക്യൂബ് എടുത്ത് അതിലേയ്ക്ക് സവാള കഷ്ണങ്ങൾ ചേർക്കാം. 20 മിനിറ്റു കഴിഞ്ഞ് അരിയാം.
ഫ്രിഡ്ജിൽ വയ്ക്കാം
സവാള അരിയുന്നതിനു 10 മുതൽ 20 മിനിറ്റ് വരെ ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കാം. ഇത് സവാളയിലെ കണ്ണിന് എരിച്ചിലുണ്ടാക്കുന്ന എൻസൈമിനെ പ്രവർത്തന രഹിതമാക്കും.
Also Read: നാരങ്ങ കൈയ്യിലുണ്ടോ? എങ്കിൽ ഈച്ചകളെ തുരത്താം സിംപിളായി
വിനാഗിരി വെള്ളം
അൽപം വെള്ളത്തിൽ വിനാഗിരി കലർത്ത് കുറച്ച് ഉപ്പ് ചേർക്കാം. അതിലേയ്ക്ക് രണ്ടായി മുറിച്ച സവാള ഇടാം. 10 മിനിറ്റ് കഴിഞ്ഞ് അരിയാം.
വെള്ളത്തിൽ കുതിർക്കാം
തൊലി കളഞ്ഞെടുത്ത സാവള രണ്ടായി മുറിച്ച വെള്ളത്തിൽ ഇടാം. 10 മിനിറ്റിനു ശേഷം അരിയാം.
കട്ടിങ് ബോർഡ്
കട്ടിങ് ബോർഡിൽ വച്ചാണ് അരിയുന്നതെങ്കിൽ അതിൽ അൽപം വിനാഗിരി പുരട്ടിയതിനു ശേഷം ഉപയോഗിക്കാം.
Read More: ഒരു നുള്ള് ഉപ്പ് മതി, അടുക്കളയിൽ ഇനി ഉറുമ്പ് ശല്യമുണ്ടാകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us