scorecardresearch

ദുർഗന്ധം അകറ്റി ഫ്രിഡ്ജ് തിളക്കമുള്ളതാക്കാം, ഈ മിശ്രിതം ഉപയോഗിക്കൂ

ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും അഴുകിയ പച്ചക്കറികളും മൂലം അതിൽ നിന്നും ദുർഗന്ധം ഉണ്ടായേക്കാം. ഇനി എന്നും ഫ്രിഡ്ജ് പുതുപുത്തനായിരിക്കാൻ പ്രയോഗിക്കാവുന്ന പൊടിക്കൈ ഓർത്തോളൂ

ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും അഴുകിയ പച്ചക്കറികളും മൂലം അതിൽ നിന്നും ദുർഗന്ധം ഉണ്ടായേക്കാം. ഇനി എന്നും ഫ്രിഡ്ജ് പുതുപുത്തനായിരിക്കാൻ പ്രയോഗിക്കാവുന്ന പൊടിക്കൈ ഓർത്തോളൂ

author-image
WebDesk
New Update
Cleaning Fridge FI

ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാം | ചിത്രം: ഫ്രീപിക്

നമ്മുടെ അടുക്കളയിലെ ഒരു പ്രധാന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിൽ ഫ്രിഡ്ജിനുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ, കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങളും, ദുർഗന്ധവും, ബാക്ടീരിയകളും അടിഞ്ഞുകൂടി ഫ്രിഡ്ജ് ആരോഗ്യത്തിന് ദോഷകരമായ ഒരിടമായി മാറും. ഫ്രിഡ്ജ് വൃത്തിയാക്കാൻ കടുപ്പമേറിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഭക്ഷണപദാർത്ഥങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ ദോഷകരമായേക്കാം.

Advertisment

Also Read: ഒരു നുള്ള് ഉപ്പ് മതി, അടുക്കളയിൽ ഇനി ഉറുമ്പ് ശല്യമുണ്ടാകില്ല

അതുകൊണ്ട് തന്നെ, പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ക്ലീനിങ് ലായനികളാണ് ഏറ്റവും ഉചിതം. തുടങ്ങിയ അടുക്കളയിലെ സാധാരണ ചേരുവകൾ ഉപയോഗിച്ച് ഫലപ്രദമായ ക്ലീനിങ് ലായനി ഉണ്ടാക്കാനാകും. ഇവ ഫ്രിഡ്ജിലെ അഴുക്കും ദുർഗന്ധവും പൂർണ്ണമായും നീക്കം ചെയ്യുകയും, ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. 

Also Read: നാരങ്ങ കൈയ്യിലുണ്ടോ? എങ്കിൽ ഈച്ചകളെ തുരത്താം സിംപിളായി

ചേരുവകൾ

  • വെള്ളം- 1 കപ്പ്
  • വാഷിങ് ലിക്വിഡ്- ആവശ്യത്തിന്
  • വൈറ്റ് വിനാഗിരി- 1 കപ്പ്

Also Read: ഒറ്റ രാത്രി കൊണ്ട് പാറ്റകളെ തുരത്താം, ഇതുപയോഗിച്ചു നോക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഒഴിക്കാം. അതിലേയ്ക്ക് ഒരു കപ്പ് വെള്ളം കാൽ കപ്പ് വൈറ്റ് വിനാഗിരി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. 
  • തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. 
  • ഫ്രിഡ്ജിലെ സാധനങ്ങൾ കാലിയാക്കിയതിനു ശേഷം ഈ മിശ്രതം സ്പ്രേ ചെയ്തു കൊടുക്കാം. തുടർന്ന് കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാം. 

Read More: കരയേണ്ട, സവാള അരിയുന്നതിനു മുമ്പ് ഇങ്ങനെ ചെയ്തു നോക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: