scorecardresearch

വീട്ടിൽ തയ്യാറാക്കാം; നല്ല അടിപൊളി ഗ്രേപ്പ് മൊജിറ്റോ

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മൊജിറ്റോ റെസിപ്പി പരിചയപ്പെടൂ

Grape Mojito recipe, Mojito recipe, Mojito easy recipe

വേനല്‍കാലത്ത് സ്വാദിഷ്ടമായൊരു മൊജിറ്റോ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. പച്ച മുന്തിരി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു കിടിലൻ മൊജിറ്റോ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ


പച്ച മുന്തിരി – 1 കപ്പ്
വെള്ളം- 2 കപ്പ്
കറുത്ത ഉപ്പ് (കാരുപ്പ്)- 1 നുള്ള്

തയ്യാറാക്കുന്ന വിധം

  • മുന്തിരിയും വെള്ളവും കൂടി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അരിപ്പയിൽ അരിച്ചെടുക്കുക. ഇതിലേക്ക് കറുത്ത ഉപ്പ് ചേർക്കുക.
  • പുതിനയില, തേൻ, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഒരു ചെറിയ പാത്രത്തിൽ മുളകു പൊടിയും ഉപ്പും മിക്സ് ചെയ്ത് അതിലേക്ക് ക്ലാസ് കമിഴ്ത്തി വച്ച് ഗ്ലാസ്സിന്റെ വശങ്ങളിൽ ഈ മുളകുപൊടി- ഉപ്പ് പൗഡർ പതിപ്പിക്കുക.
  • ഇതിലേക്ക് തയ്യാറാക്കി വച്ച മൊജിറ്റോ ഒഴിക്കുക. ആവശ്യാനുസരണം ഐസും സോഡയും ചേർക്കുക. സോഡ വേണ്ടാത്തവർക്ക് സ്പ്രൈറ്റ് ഉപയോഗിക്കുകയുമാവാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Grape mojito easy recipe