scorecardresearch
Latest News

മീൻ ഇങ്ങനെ വറുത്തുനോക്കൂ; ഗോവൻ സ്പെഷൽ റവ ഫ്രൈ

അയല, മത്തി, ആവോലി തുടങ്ങിയ മീനുകളെല്ലാം ഈ രീതിയിൽ ഫ്രൈ ചെയ്തെടുക്കാം

മീൻ ഇങ്ങനെ വറുത്തുനോക്കൂ; ഗോവൻ സ്പെഷൽ റവ ഫ്രൈ

വേറിട്ട സ്വാദിൽ ഒരു ഫിഷ് ഫ്രൈ റെസിപ്പി പരിചയപ്പെടാം. ഗോവൻ രീതിയിലാണ് ഈ ഫിഷ് ഫ്രൈ തയ്യാറാക്കുന്നത്. അയല, മത്തി, ആവോലി തുടങ്ങിയ മീനുകളെല്ലാം ഈ രീതിയിൽ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കും.

രണ്ടു വ്യത്യസ്ത രീതിയിൽ ഈ ഫിഷ് റവ ഫ്രൈ തയ്യാറാക്കാം

തയ്യാറാക്കേണ്ട വിധം 1

ചേരുവകൾ

  • മീൻ- 250 ഗ്രാം
  • കാശ്മീരി മുളക് പൊടി- 3 ടേബിൾ സ്പൂൺ
  • ജീരകം- അര ടീസ്പൂൺ
  • മഞ്ഞൾപൊടി- അര ടീസ്പൂൺ
  • വെളുത്തുള്ളി- 5 അല്ലി
  • ഇഞ്ചി- ഒരു കഷ്ണം
  • വിനാഗിരി- 2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • റവ- അരകപ്പ്
  • അരിപ്പൊടി- അരകപ്പ്
  • മുളക് പൊടി, ജീരകം, മഞ്ഞൾപൊടി, വെളുത്തുള്ളി, ഇഞ്ചി, വിനാഗിരി, ഉപ്പ് എന്നിവ മിക്സിയിലടിച്ച് പേസ്റ്റാക്കിയെടുക്കുക.
  • ഇരുവശവും വരഞ്ഞെടുത്ത മീനിൽ തയ്യാറാക്കിയ മസാല പുരട്ടി 10 മിനിറ്റ് വയ്ക്കുക.
  • അര കപ്പ് റവയും അര കപ്പ് അരിപ്പൊടിയും നന്നായി യോജിപ്പിച്ച് വയ്ക്കുക. മസാല തേച്ചു പിടിപ്പിച്ച മീൻ ഇതിൽ മുക്കിയെടുക്കുക.
  • ഒരു പാനെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് മല്ലിയിലയുടെ രണ്ടു തണ്ട് വയ്ക്കുക. അതിനു മുകളിലായി മീൻ വച്ച് ഫ്രൈ ചെയ്തെടുക്കാം.

Read more: ഇത് ലാലേട്ടൻ വക സ്പെഷൽ ചിക്കൻ റോസ്റ്റ്; കുക്കിംഗ് വീഡിയോയുമായി മോഹൻലാൽ

തയ്യാറാക്കേണ്ട വിധം 2

ചേരുവകൾ

  • മീൻ- 250 ഗ്രാം
  • മുളക് പൊടി- 2 ടീസ്പൂൺ
  • മഞ്ഞൾപൊടി- അര ടീസ്പൂൺ
  • ജീരകപൊടി- അര ടീസ്പൂൺ
  • വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂൺ
  • ഗരം മസാല- അര ടീസ്പൂൺ
  • നാരങ്ങാനീര്- 1 സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • റവ- കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

  • മുളകുപൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി, വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, ഗരം മസാല എന്നിവയിലേക്ക് ഉപ്പും നാരങ്ങാനീരും അൽപ്പം വെള്ളവും ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക.
  • ഈ മസാല മീനിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക.
  • ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ഇടുക.
  • മസാല തേച്ചുപിടിപ്പിച്ച മീൻ റവയിൽ മുക്കി പാനിലേക്ക് ഇടുക.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Goan style rava fish fry recipe