/indian-express-malayalam/media/media_files/2024/12/11/l0WWwcyWETCJP9l0j35w.jpg)
ദഹന സഹായികൂടിയാണ് ഇഞ്ചി (ചിത്രം: ഫ്രീപിക്)
/indian-express-malayalam/media/media_files/2024/12/11/ginger-pickle-tasty-instant-recipe-1.jpg)
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഇഞ്ചി അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ്. കാലാവസ്ഥ മാറ്റം കൊണ്ടോ അലർജി മൂലമോ ഉണ്ടാകുന്ന പല അസ്വസ്ഥകൾക്കും ഇഞ്ചി ഫലപ്രദമാണ്. ദഹന സഹായികൂടിയാണ് ഇഞ്ചി. ഇഞ്ചിയുടെ രുചി എല്ലാവർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ കഴിക്കാൻ മടികാട്ടേണ്ട, ലേശവും കയ്പോ എരിവോ ഇല്ലാതെ ഇഞ്ചി അച്ചാർ തയ്യാറാക്കി സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2024/12/11/ginger-pickle-tasty-instant-recipe-2.jpg)
ചേരുവകൾ
ഇഞ്ചി- 1 1/2 കപ്പ്, തേൻ- 1/2 കപ്പ്, ഉപ്പ്- ആവശ്യത്തിന്, നാരങ്ങാ നീര്- 1 കപ്പ്, കുരുമുളക്- 1 ടീസ്പൂൺ, കറുവാപ്പട്ട- 2 നുള്ള്
/indian-express-malayalam/media/media_files/2024/12/11/ginger-pickle-tasty-instant-recipe-3.jpg)
ഇഞ്ചി നന്നായി കഴുകി തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം.
/indian-express-malayalam/media/media_files/2024/12/11/ginger-pickle-tasty-instant-recipe-4.jpg)
ഒരു ബൗളിലേയ്ക്ക് നാരങ്ങാ നീരെടുക്കാം. അതിലേയ്ക്ക് മസാലകളും തേനും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2024/12/11/ginger-pickle-tasty-instant-recipe-5.jpg)
ഇതിലേയ്ക്ക് ഇഞ്ചി കഷ്ണങ്ങൾ ചേർത്തിളക്കാം. ഈർപ്പമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി അടച്ചു സൂക്ഷിക്കാം ഈ അച്ചാർ. ചോറിനൊപ്പം ആവശ്യാനുസരണം കഴിക്കാം. ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.