മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ പ്രിയപ്പെട്ട വിഭവങ്ങളാണ് ദോശയും ഇഡ്ഡലിയുമൊക്കെ. സാമ്പാറും പല തരം ചട്നികളും പലപ്പോഴും ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊക്കെ അകമ്പടിയാവാറുണ്ട്. വെളുത്തുള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായൊരു ചമ്മന്തിയുടെ റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
- വെളുത്തുള്ളി- 100 ഗ്രാം
- ഉണക്കമുളക്- 6 എണ്ണം
- പുളി – ആവശ്യത്തിന്
- കടുക്- ആവശ്യത്തിന്
- ഉഴുന്ന്- 2 ടീസ്പൂൺ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം:
- വെളുത്തുള്ളി, ഉണക്കമുളക്, പുളി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
- ഇവ ഉപ്പു ചേർത്ത് ഒരു മിക്സിയിൽ അടിച്ചെടുക്കുക
- ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വഴറ്റി അതിലേക്ക് കറിവേപ്പില ചേർക്കുക. ഇതിലേക്ക് അടിച്ചുവച്ച മിശ്രിതം കൂടി ചേർത്തിളക്കി നന്നായി കുറുകുന്നതുവരെ വേവിക്കുക.