scorecardresearch

സെക്സ് ഓൺ ബീച്ച്; എന്താണ് ഇന്ത്യക്കാർ ഈ വർഷം തിരഞ്ഞ ഈ സംഗതി?

പേരു കേട്ട് അമ്പരക്കേണ്ട, ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണമാണ് 'സെക്സ് ഓൺ ബീച്ച്'. കാഴ്ചയിൽ വിസ്മയം ഉണർത്തുന്നതും, മാധുര്യ കൊണ്ട് രൂചി മുകുളങ്ങളെ തരിപ്പിക്കുന്നതുമായ കോക്ടെയിലാണ് ഇത്

പേരു കേട്ട് അമ്പരക്കേണ്ട, ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണമാണ് 'സെക്സ് ഓൺ ബീച്ച്'. കാഴ്ചയിൽ വിസ്മയം ഉണർത്തുന്നതും, മാധുര്യ കൊണ്ട് രൂചി മുകുളങ്ങളെ തരിപ്പിക്കുന്നതുമായ കോക്ടെയിലാണ് ഇത്

author-image
Lifestyle Desk
New Update
sex on the beach

ക​ഴിഞ്ഞ ദിവസമാണ്, ഗൂഗിൾ ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വിവരങ്ങളുടെ പട്ടിക (ഇയർ ഇൻ സെർച്ച് റിപ്പോർട്ട്) പുറത്തിറക്കിയത്. പട്ടികയിലെ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തികൾ, സിനിമകൾ, സ്ഥലങ്ങൾ ഒക്കെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഭക്ഷണപ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്, ഈ വർഷം ഏറ്റവും കൂടുതൽ തിരയപ്പെട്ട ഭക്ഷണപദാർത്ഥങ്ങളിലാണ്. 

Advertisment

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ 10 പാചകക്കുറിപ്പുകൾ  ഏതൊക്കെയാണെന്ന് അറിയാമോ?

മാങ്ങാ അച്ചാർ 

മലയാളികളുടെ പ്രfയ വിഭവമായ മാങ്ങാ അച്ചാറാണ് ലിസ്റ്റിൽ ഒന്നാമതെത്തിയത്. കേരളത്തിലെ ഭൂരിഭാഗം വീടുകളിലും എപ്പോഴും കാണാറുള്ള ഒരു വിഭവമാണ് മാങ്ങാ അച്ചാർ. മലയാളികൾക്ക് മാത്രമല്ല, ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും മാങ്ങാ അച്ചാർ പ്രfയപ്പെട്ട ഭക്ഷണമാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ഈ വർഷം ഗൂഗിൾ പുറത്തിറക്കിയത്. എരിവിനോടും പുളിയോടുമുള്ള പ്രണയത്തോടൊപ്പം, ഇന്ത്യക്കാർ കൂടുതലായി അരിയാഹാരം കഴിക്കുന്നു എന്നതും മാങ്ങാ അച്ചാർ ഒന്നാമതെത്താൻ കാരണമായി.

Mango Pickle
(ചിത്രം: ഫ്രീപിക്)

'സെക്സ് ഓൺ ബീച്ച്'

പേരു കേട്ട് അമ്പരക്കേണ്ട, ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണമാണ് 'സെക്സ് ഓൺ ബീച്ച്'. കാഴ്ചയിൽ വിസ്മയം ഉണർത്തുന്നതും, മാധുര്യകൊണ്ട് രൂചി മുകുളങ്ങളെ തരിപ്പിക്കുന്നതുമായ കോക്ടെയിലാണ് ഇത്. 1987-ൽ ഫ്ലോറിഡയിൽ ആദ്യമായി പരീക്ഷിച്ച ഈ കോക്ടെയിലിൽ വോഡ്ക, പീച്ച് സ്‌നാപ്‌സ്, ഓറഞ്ച് ജ്യൂസ്, ക്രാൻബെറി ജ്യൂസ് എന്നിവയാണ് ചേരുവകൾ. കോക്ക്‌ടെയിൽ പ്രേമികളെയും അവധിക്കാല വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ ആൽക്കഹോൾ ഡ്രിങ്കാണ് പട്ടികയിൽ രണ്ടാമതെത്തിയത്.

Advertisment

പഞ്ചാമൃതം

ആഘോങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ കൂടുതലും ഇടം പിടിച്ചത്. ഇതിൽ മൂന്നാം സ്ഥാനത്തെത്തിയ ഭക്ഷണമാണ് പഞ്ചാമൃതം. ക്ഷേത്രങ്ങളിലെ പ്രസാദമായി നൽകിവരുന്ന പഞ്ചാമൃതം ഹിന്ദു സംസ്കാരവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു മധുരമാണ്. പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര എന്നിവ അടങ്ങുന്ന പഞ്ചാമൃതം, പൂജാ ചടങ്ങുകളിലെ പ്രസാദം മാത്രമല്ല, ഉപവാസസമയത്ത് ഊർജ്ജവും പ്രതിരോധശേഷിയും വാഗ്ദാനം ചെയ്യുന്ന വിഭവം കൂടിയാണ്.

ഹകുസായ്

കിഴക്കൻ ഏഷ്യൻ പാചകരീതിയെ അനുസ്മരിപ്പിക്കുന്ന ഹകുസായി പാചകക്കുറിപ്പ് - ഉപ്പിലിട്ടതും അച്ചാറിട്ടതുമായ കാബേജ് വിഭവമാണ്. നാപ്പ കാബേജ്, കാരറ്റ്, കോംബു, ഉണങ്ങിയ ജാപ്പോൺ, കോഷർ ഉപ്പ് എന്നിവയാണ് പ്രധാന ചേരുവകൾ. ബെയ്ജിംഗിൽ നിന്ന് ഉത്ഭവിക്കുന്ന ചൈനീസ് വകഭേദമായ നാപ്പ കാബേജ് പരമ്പരാഗത കൊറിയൻ വിഭവമായ കിമ്മ്ചി ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

ധാന്യ പഞ്ചിരി

ഉത്തരേന്ത്യയിലെ, ഉത്സവകാല ഭക്ഷണമായ ധാന്യ പഞ്ചിരി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഉത്സവ കാലത്തെയും നോമ്പുകാലത്തെയും പോഷകഗുണമുള്ള ഒരു പരമ്പരാഗത പാചകക്കുറിപ്പാണിത്. മഖാന, വറുത്ത തേങ്ങ, പഞ്ചസാര / ശർക്കര, ഉണങ്ങിയ പഴങ്ങൾ എന്നിവയ്‌ക്കൊപ്പം വറുത്ത മല്ലിപ്പൊടി സംയോജിപ്പിച്ചാണ് വിഭവം ഉണ്ടാക്കുന്നത്.

Dhaniya Panjiri
(ഉറവിടം: വിക്കിമീഡിയ കോമൺസ്)

കരഞ്ചി 

ഗണേശ ചതുർത്ഥി, ദീപാവലി, ഹോളി തുടങ്ങിയ ആഘോഷങ്ങളിലെ മധുരമായ ഗുജിയയോട് സാമ്യമുള്ള ഭക്ഷണമാണ് കരഞ്ചി. മൈദ, റവ, നെയ്യ് എന്നിവ ഉൾപ്പെടുന്ന കരഞ്ചിയിൽ വറുത്ത ഉണക്കിയ തേങ്ങ, മാവ്, പരിപ്പ്, വിത്തുകൾ, പൊടിച്ച പഞ്ചസാര അല്ലെങ്കിൽ ശർക്കര എന്നിവയാണ് ചേരുവകളാകുന്നത്.

തിരുവാതിര കളി

പേരു കേട്ട് കേരളത്തിലെ തിരുവാതിര എന്ന നൃത്ത രൂപമായി തെറ്റിദ്ധരിക്കേണ്ട, ഇത് തമിഴ്നാട്ടിലും മറ്റു പ്രദേശങ്ങളിലും തിരുവാതിര ദൈവത്തെ ആരാധിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. അരി, ശർക്കര, ഏലക്കാ, പരിപ്പ്, തേങ്ങ എന്നിവ ഉപയോഗിച്ചാണ്​ ഈ മധുര പലഹാരം ഉണ്ടാക്കുന്നത്.

ഉഗാദി പച്ചടി 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഉത്സവ ആഘോഷങ്ങളിലെ പ്രിയപ്പെട്ട വിഭവമായ ഉഗാദി പച്ചടിക്ക് വ്യാപകമായ പ്രചാരമുണ്ട്. മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ് എന്നീ രുചികളുടെ സമന്വയമാണ് ഈ വിഭവം. ആര്യ വേപ്പിന്റെ പൂക്കൾ, പച്ചമാങ്ങ, ശർക്കര, കുരുമുളക് പൊടി, തേങ്ങ, ഉപ്പ് എന്നിവയാണ് ചേരുവകൾ.

Kozhukkatta
(ചിത്രം: ഫ്രീപിക്)

കൊഴുക്കട്ട

മലയാളികളുടെ പ്രിയപ്പെട്ട മധുരപലഹാരമായ കൊഴുക്കട്ടയാണ് ലിസ്റ്റിൽ പത്താം സ്ഥാനത്ത് എത്തിയത്. അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഉരുളകളുടെ ഉള്ളിലായി തേങ്ങയുടെയും ശർക്കരയുടെയും മിശ്രിതം നിറച്ച് വേവിച്ചെടുക്കുന്ന രുചികരമായ വിഭവമാണ് കൊഴുക്കട്ട. 

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: