ഭക്ഷണം എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

ചിത്രം: ഫ്രീപിക്

സാലഡുകൾ രണ്ടു ദിവസത്തിൽ കൂടുതൽ വെയ്ക്കരുത്. പുറത്തെടുത്താൽ ഉടനെ തന്നെ കഴിക്കണം. ഫ്രീസ് ചെയ്ത് ഒരിക്കലും കഴിക്കരുത്

ചിത്രം: ഫ്രീപിക്

ഫ്രിഡ്ജിൽ വച്ചാലും ബ്രഡ് കേടാവും. അതിനാൽ എക്സ്പയറി ഡേറ്റിനു മുൻപു തന്നെ ബ്രഡ് കഴിച്ചു തീർക്കുക

ചിത്രം: ഫ്രീപിക്

മുട്ട 3 മുതൽ 4 ആഴ്ച വരെ സൂക്ഷിച്ചുവയ്ക്കാം. പൊട്ടിച്ച മുട്ടയാണെങ്കിൽ, 2 ദിവസം കൊണ്ട് എടുത്തുപയോഗിക്കണം

ചിത്രം: ഫ്രീപിക്

ആപ്പിൾ, പേരയ്ക്ക പോലുള്ള പഴങ്ങൾ ഫ്രിഡ്ജിൽ വച്ചാൽ അവയുടെ നീരു വറ്റും. പഴങ്ങൾ ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് കേടാവില്ല എന്നതു ശരിയാണ്, പക്ഷേ അതത്ര നല്ലതല്ല, അവയുടെ ഗുണം നഷ്ടപ്പെടും

ചിത്രം: ഫ്രീപിക്

മാംസാഹാരങ്ങൾ ആഴ്ച്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. മാംസം പച്ചയാണെങ്കിലും വേവിച്ചതാണെങ്കിലും 3-5 ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. ഫ്രോസൺ ചെയ്ത മാംസമാണെങ്കിൽ മൂന്നു മാസത്തിൽ കൂടുതൽ വയ്ക്കരുത്

ചിത്രം: ഫ്രീപിക്

മീൻ, കക്ക, ഞണ്ട്, ചെമ്മീൻ എന്നിവ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വയ്ക്കരുത്

ചിത്രം: ഫ്രീപിക്

കറികളും മറ്റും 3-4 ദിവസം കൊണ്ട് ഉപയോഗിച്ചു ചേർക്കുക. പാക്കറ്റ് ഫുഡുകൾ എക്സ്പെയറി ഡേറ്റ് കഴിഞ്ഞാൽ ഫ്രിഡ്ജിൽ വച്ചതാണെങ്കിലും പിന്നെ ഉപയോഗിക്കരുത്

ചിത്രം: ഫ്രീപിക്