രാജ്യം 68 ാമത് റിപ്പബ്ളിക്ക് ദിനമാഘോഷിക്കുമ്പോൾ ഭക്ഷണത്തിലും ത്രിവർണം നിറച്ച് ആഘോഷിക്കുകയാണ് പ്രമുഖ നഗരങ്ങളിലെ ഭക്ഷണശാലകൾ.
Republic Day Special Food
ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഹോട്ടലുകളാണ് ത്രിവർണം നിറഞ്ഞ ഭക്ഷണങ്ങൾ റിപ്പബ്ളിക്ക് ദിനത്തിലൊരുക്കിയത്.
mumbai-new_759

ദോശ, ഇഡ്ഢലി തുടങ്ങിയ മലയാളികളുടെ ഇഷ്‌ടഭക്ഷണങ്ങൾ വരെ ത്രിവർണത്തിൽ ഇവിടെ ലഭ്യമാണ്. ചില ചൈനീസ് വിഭവങ്ങൾക്കുമുണ്ട് ഇന്ത്യൻ കൊടിയിലെ നിറങ്ങളുടെ സാന്നിധ്യം. പനീർ ടിക്ക, ബർഗർ, സാൻവിച്ച്, മുട്ട കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ, കബാബ്, തണ്ടൂരി തുടങ്ങി ഇന്ത്യക്കാരുടെ എല്ലാ ഇഷ്‌ട വിഭവങ്ങൾക്കും ത്രിവർണ നിറം നൽകിയാണ് ഹോട്ടലുകൾ ഭക്ഷണപ്രിയരെ വരവേറ്റത്. വെജിറ്റേറിയനോ നോൺ-വെജിറ്റേറിയനോ ആയിക്കോട്ടെ, എന്തു ഭക്ഷണവും ത്രിവർണത്തിൽ ഇവിടെ ലഭ്യം.
Republic Day Special Food

ഹോട്ടലുകളും ത്രിവർണങ്ങളിൽ അലങ്കരിച്ചിട്ടുണ്ട്. ബലൂണുകളും വർണകടലാസുകളും കൂടി ആകെ മൊത്തം ഒരു റിപ്പബ്ളിക്ക് ദിന പ്രതീതിയാണ് എല്ലായിടത്തും. ത്രിവർണ നിറമുള്ള ടീ ഷർട്ടണിഞ്ഞാണ് ഹോട്ടലിലെ ജീവനക്കാർ ഭക്ഷണം വിളമ്പുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook