ഭക്ഷണപ്രിയരാണ് നാമെല്ലാവരും. നന്നായി ഭക്ഷണം കഴിക്കുന്നവരും. തിരക്ക് പിടിച്ച ജീവിതത്തിൽ മിക്ക ദിവസവും ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് അധികവും. എന്നാൽ ചില ആഹാരപദാർത്ഥങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ വിഷമുളളതാവുകയും അത് ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

ഒരിക്കലും വീണ്ടും ചൂടാക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ

ചീര
Spinach
എല്ലാവരുടെയും ഇഷ്‌ട ഭക്ഷണമാണ് ധാരാളം പോഷകാഹാരങ്ങളുള്ള ചീര. എന്നാൽ രണ്ടാമത് ചുടാക്കുമ്പോൾ ചീരയിലടങ്ങിയ നൈട്രേറ്റുകൾ വിഷാംശമുളളതായി മാറുന്നു. അതിനാൽ ചീര ഒരിക്കലും വീണ്ടും ചൂടാക്കരുത്.

ക്യാരറ്റ്
carrot
കാരറ്റ് ഇഷ്‌ടമല്ലാത്തവരായി ആരേലുമുണ്ടോ? വീണ്ടും ചൂടാക്കിയാൽ വിഷമയമായി മാറുന്ന ഒന്നാണ് കാരറ്റും.

ബീറ്റ്റൂട്ട്
betroot
ധാരാളം പോഷകാഹാരങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എന്നാൽ ഇതും രണ്ടാമത് ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും

ഉരുളക്കിഴങ്ങ്
Potato
മലയാളിയുടെ നിത്യഭക്ഷണ സാധനങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങും. ഇതും രണ്ടാമത് ചൂടാക്കാൻ പാടില്ല. അഥവാ ചൂടാക്കണമെന്നുണ്ടെങ്കിൽ റഫ്രിജറേറ്ററിൽ വച്ച ശേഷം മാത്രം ചൂടാക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം തണുത്ത ഉരുളക്കിഴങ്ങുകൾ ബോട്ടുലിസം എന്ന ബാക്‌ടീരിയയെ ഉൽപാദിപ്പിക്കുന്നു.

മുട്ട
egg
പ്രോട്ടീനുകളുടെ കൂടാരമാണ് മുട്ട. അതിനാൽ രണ്ടാമത് ചൂടാക്കുമ്പോൾ ഈ പ്രോട്ടീനുകൾ വിഷമയമാകും.

ചിക്കൻ
Chicken
ഏവരുടെയും ഇഷ്‌ട ഭക്ഷണമാണ് ചിക്കൻ. എന്നാൽ ചിക്കൻ വീണ്ടും ചൂടാക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

കൂൺ
Mushroom
ധാരാളം പ്രോട്ടീനുകളുള്ള കൂണും വീണ്ടും ചൂടാക്കിയാൽ കഴിക്കുന്നവർക്ക് പണികിട്ടും. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ