വൈകുന്നേരം ചായയ്ക്ക് ഒപ്പം സ്വാദിഷ്ടമായ സ്നാക്സ് എന്നത് മലയാളികളുടെ ഒരു ശീലത്തിന്റെ ഭാഗമാണ്. രുചിയേറുന്ന നിരവധി നാലുമണിപലഹാരങ്ങളും നമുക്കുണ്ട്. എന്നാൽ അധികം മെനക്കേടില്ലാതെ, പെട്ടെന്നൊരു ഈവനിംഗ് സ്നാക്സ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർദ്ദേശിക്കാവുന്ന ഒന്നാണ് റവ വട.
പ്രശ്സ്ത ഫുഡ് യുട്യൂബ് ചാനലായ ഷമീസ് കിച്ചനാണ് ഈ വിഭവം പരിചയപ്പെടുത്തുന്നത്.
ചേരുവകൾ:
- റവ – 1 കപ്പ്
- തൈര് – 1/2 കപ്പ
- വെള്ളം – 1/2 കപ്പ്
- സവാള – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- വേവിച്ച ഉരുളക്കിഴങ്ങ് – 2 എണ്ണം
- കായം – ആവശ്യത്തിന്
- ബേക്കിങ്ങ് സോഡ – 1/2 ടീ സ്പൂൺ
- എണ്ണ –
- ഉപ്പ് –
പാകം ചെയ്യുന്ന വിധം:
- റവ മിക്സി ഉപയോഗിച്ച് പൊടിച്ചെടുക്കുക
- അതിലേക്ക് തൈര്, വെള്ളം എന്നിവ ചേർക്കാം
- ഇത് 15-20 മിനുട്ട് നേരം മാറ്റിവയ്ക്കുക
- ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉരുഴക്കിഴങ്ങ്,കായം, ഉപ്പ്, ബേക്കിങ്ങ് സോഡ എന്നിവ റവയിലേക്ക് ചേർത്ത് നല്ലവണ്ണം കുഴച്ചെടുക്കാം
- കയ്യിൽ കുറച്ച് വെള്ളം തൊട്ട് മാവ് എണ്ണയിൽ പൊരിച്ചെടുക്കാവുന്നതാണ്