Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഗോതമ്പുപൊടിയും ഏത്തപ്പഴവും ശർക്കരയും കൊണ്ട് കുക്കറിൽ കേക്ക് തയ്യാറാക്കാം

മുട്ട ഇല്ലാതെ ഗോതമ്പുപൊടിയും ഏത്തപ്പഴവും ശർക്കരയും ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാം

wheat banan cake, food, ie malayalam

കേക്ക് തയ്യാറാക്കാൻ ഓവൻ ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. കുക്കറിലും വളരെ എളുപ്പത്തിൽ കേക്ക് തയ്യാറാക്കാം. ഗോതമ്പുപൊടിയും ഏത്തപ്പഴവും ശർക്കരയും ഉപയോഗിച്ച് മുട്ട ഇല്ലാതെ കേക്ക് ഉണ്ടാക്കാം.

ചേരുവൾ

ഏത്തപ്പഴം- 2
ഗോതമ്പു പൊടി- ഒന്നര കപ്പ്
ബേക്കിങ് പൗഡർ- 1 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ
ജാതിക്ക പൊടിച്ചത്- അര ടീസ്പൂൺ
കറുവാപ്പട്ട പൊടിച്ചത്- അര ടീസ്പൂൺ
ഉപ്പ്- കാൽ ടീസ്പൂൺ
ശർക്കര- 3/4 കപ്പ്
വാനില എസൻസ്- 1 ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ- അര കപ്പ്
തൈര്- 1 കപ്പ്

തയ്യാറാക്കുന്ന വിധം

  • ഏത്തപ്പഴവും ശർക്കരയും മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക
  • ഗോതമ്പുപൊടിയിൽ ബേക്കിങ്, ബേക്കിങ് പൗഡർ, ജാതിക്ക പൊടിച്ചത്,
    കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേർത്ത് രണ്ടു തവണ നന്നായി അരിച്ചെടുക്കുക
  • തൈരിൽ ഓയിൽ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഏത്തപ്പഴവും ശർക്കരയും വാനില എസൻസും ചേർക്കുക. നന്നായി മിക്സ് ചേർക്കുക
  • ഇതിലേക്ക് അരിച്ചുവച്ചിരിക്കുന്ന പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക
  • ഒരു പാത്രത്തിൽ കുറച്ച് ഓയിൽ ഒഴിച്ച് നന്നായി തേച്ചു പിടിപ്പിക്കുക. ഇതിൽ ഒരു ബട്ടർ പേപ്പർ വച്ചശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക
  • കുക്കറിൽനിന്നും വാഷറും വെയ്റ്റും ഊരി മാറ്റിയശേഷം 5 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തുറന്ന് പാത്രം അതിലേക്ക് വയ്ക്കുക
  • 5 മിനിറ്റ് ഹൈ ഫ്ലെയിമിൽ ഇട്ടശേഷം 5 മിനിറ്റ് ചൂടാക്കുക
  • അതിനുശേഷം തുറന്ന് കേക്ക് പാത്രത്തിലേക്ക് മാറ്റുക

Read More: ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് എളുപ്പത്തിലൊരു പലഹാരം

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Eggless wheat banana cake528051

Next Story
ഒരു കപ്പ് ഗോതമ്പു പൊടി കൊണ്ട് എളുപ്പത്തിലൊരു പലഹാരംwheat snack, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com