മയോണൈസിലുള്ള മുട്ടയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ചുറ്റും നിറഞ്ഞത്. മുട്ട ഉൾപ്പെടുന്ന മയോണൈസ് ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പറ്റി നിരവധി വിദഗ്ധർ സംസാരിച്ചു. ഇതേ തുടർന്ന് ഇനി മുതൽ എഗ്ഗ്‌ലെസ് മയോണൈസ് കഴിക്കാമെന്ന് തീരുമാനത്തിലെത്തി പലരും. എങ്ങനെയാണ് ഈ എഗ്ഗ്‌ലെസ് മയോണെസ് തയാറാക്കുന്നത്? ഇതു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് കൊല്ലം സ്വദേശിയായ ഫുഡ് വ്ളോഗർ. സ്വാദിഷ്ടമായ മയോണൈസ് എങ്ങനെ വീട്ടിൽ തന്നെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
- കശുവണ്ടി
- പഞ്ചസാര
- വെളുത്തുള്ളി
- വിനാഗിരി
- ഉപ്പ്
തയാറാക്കുന്ന വിധം:
- കശുവണ്ടി വെള്ളത്തിലിട്ട് നല്ലവണ്ണം കുതിർത്തെടുക്കുക
- ശേഷം ഇതിലേക്ക് വെള്ളുത്തുള്ളി, ഉപ്പ്, പഞ്ചസാര, വിനാഗിരി എന്നിവ ചേർത്ത് അരച്ചെടുക്കാം
- അരക്കുന്ന സമയത്ത് നിങ്ങളുടെ പാകത്തിനനുസരിച്ച് വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്