നല്ല ചൂടു ചായയ്ക്ക് ഒപ്പം രുചികരമായ നാലുമണി പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമല്ലേ? ബേക്കറി ഫുഡും ജങ്ക് ഫുഡുമൊക്കെ ഒഴിവാക്കി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെടാം. ഫുഡ് വ്ളോഗറായ റംഷിയാണ് ഈ റെസിപ്പി പരിചയപ്പെടുത്തുന്നത്.
ചേരുവകൾ
- പുഴുങ്ങിയ മുട്ട- 2 എണ്ണം
- പുഴുങ്ങാത്ത മുട്ട- 1
- പുഴുങ്ങിയ കിഴങ്ങ്- 2 എണ്ണം
- പച്ചമുളക്- 2 എണ്ണം
- മല്ലിയില- ആവശ്യത്തിന്
- സവാള- 1
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- ബ്രഡ് ക്രപ്സ്- 1 ചെറിയ ബൗൾ
തയ്യാറാക്കുന്ന വിധം:
- മുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങിയെടുക്കുക.
- പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.
- പുഴുങ്ങിവച്ച മുട്ടകൾ ഓരോന്നും നാലു കഷ്ണമായി മുറിക്കുക.
- ഉരുളകിഴങ്ങ് മസാല ഉരുളകളാക്കി കുഴച്ചെടുക്കുക. ശേഷം കൈവെള്ളയിൽ വച്ച് പ്രസ്സ് ചെയ്ത് പരത്തി നടുവിലായി കഷ്ണമാക്കി വച്ച മുട്ട വയ്ക്കുക. മുട്ട കവർ ചെയ്യുന്ന രീതിയിൽ വീണ്ടും ഉരുളകിഴങ്ങ് മസാല ഉരുട്ടിയെടുക്കുക.
- ഒരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക. തയ്യാറാക്കി വച്ച ഉരുളകൾ മുട്ട ലായനിയിൽ മുക്കിയതിനു ശേഷം ബ്രഡ്സ് ക്രപ്സിൽ പൊതിഞ്ഞെടുത്ത് നേരെ എണ്ണയിൽ വറുത്തെടുക്കാം.