Latest News

വെറും 5 മിനിറ്റിൽ ഉണ്ണിയപ്പത്തിനെ വെല്ലുന്ന രുചിയിലൊരു പലഹാരം

ഒരു നേന്ത്രപ്പഴവും പഞ്ചസാരയും മുട്ടയും ഗോതമ്പു പൊടിയും മാത്രം മതിയാകും ഈ പലഹാരം ഉണ്ടാക്കാൻ

food, snack, ie malayalam

ഉണ്ണിയപ്പത്തിനെ വെല്ലുന്ന രുചിയിലൊരു പലഹാരം തയ്യാറാക്കിയാലോ?. വെറും നാലു ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണിത്. ഒരു നേന്ത്രപ്പഴവും പഞ്ചസാരയും മുട്ടയും ഗോതമ്പു പൊടിയും മാത്രം മതിയാകും ഈ പലഹാരം ഉണ്ടാക്കാൻ.

ചേരുവകൾ

  • നേന്ത്രപ്പഴം -1
  • പഞ്ചസാര- 1 കപ്പ്
  • മുട്ട- രണ്ടെണ്ണം
  • ഗോതമ്പ് മാവ്- അര കപ്പ്
  • ബേക്കിങ് സോഡ
  • ഏലയ്ക്ക പൊടി
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • മിക്സിയിൽ നേത്രപ്പഴം ചെറുതായി മുറിച്ചതും പഞ്ചസാരയും മുട്ടയും ചേർത്ത് അരച്ചെടുക്കുക
  • ഇതിലേക്ക് ഗോതമ്പ് മാവ് ചേർക്കുക. അതിനുശേഷം ഏലയ്ക്ക പൊടി, ബേക്കിങ് സോഡ എന്നിവ ചേർക്കുക. അതിനുശേഷം നന്നായി യോജിപ്പിക്കുക
  • ചൂടായ എണ്ണയിലേക്ക് ഒരു സ്പൂൺ മാവ് ഒഴിക്കുക. രണ്ടു ഭാഗവും നിറം മാറി കഴിയുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക

Read More: പഴവും കുറച്ചു റവയും പഞ്ചസാരയും മാത്രം, 10 മിനിറ്റിൽ കിടിലൻ പലഹാരം

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Easy wheat snack recipe video

Next Story
രാത്രികാലങ്ങളിൽ പാവപ്പെട്ടവർക്കായി തുറന്നിരിക്കുന്ന ഹോട്ടൽRobin Hood, Reasturant, Spain
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express