scorecardresearch

Latest News

ഗോതമ്പുപൊടിയും സവാളയുമുണ്ടോ?; രുചികരമായൊരു ബ്രേക്ക്ഫാസ്റ്റ് ഒരുക്കാം

രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു കിടിലൻ വിഭവം

breakfast recipe, easy wheat breakfast recipe, Wheat dishes recipe

ദോശ, ഇഡ്ഡ്‌ലി, ചപ്പാത്തി, പുട്ട് തുടങ്ങിയ പതിവു ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ ബോറടിപ്പിക്കുന്നുണ്ടോ? എങ്കിൽ ആരോഗ്യകരവും രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു കിടിലൻ വിഭവം പരീക്ഷിക്കാം.

പ്രധാനമായും വേണ്ട ചേരുവകൾ

സവാള- 2 എണ്ണം
ഗോതമ്പ് പൊടി- ഒന്നരകപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ എടുത്ത് അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ച സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവയും ഇതിലേക്ക് ചേർക്കാം.
  • സവാള നന്നായി വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ വീതം മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവയും അര ടീസ്പൂൺ കുരുമുളക് പൊടി, ഗരം മസാല എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് മസാല കുറുക്കിയെടുക്കുക, ഇതോടെ മസാലക്കൂട്ട് റെഡി.
  • ഒന്നരകപ്പ് ഗോതമ്പ് പൊടിയെടുത്ത് ചപ്പാത്തിയ്ക്ക് മാവ് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക.
  • ചപ്പാത്തി മാവ് ചെറിയ ഉരുളകളായി മാറ്റുക. കൈ വച്ച് അമർത്തി ഉരുളകൾ പരത്തിയെടുക്കുക. പരത്തിയെടുത്ത ചപ്പാത്തി നടുകുഴിച്ച് അതിലേക്ക് തയ്യാറാക്കി വച്ച ഉള്ളി മസാല നിറയ്ക്കുക, മസാല അകത്തുവരുന്ന രീതിയിൽ ഉരുട്ടി വീണ്ടും ഷേപ്പ് ആക്കിയെടുക്കുക.
  • ഉള്ളി മസാല നിറച്ച ചപ്പാത്തി ഉരുളകൾ ഒരു പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാം.
  • കറുമുറെ ഇരിക്കണമെന്നുള്ളവർക്ക് ആവിയിൽ വേവിച്ചെടുത്തതിനു ശേഷം ചപ്പാത്തി ഫില്ലിംഗ് ഒന്നു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

Read more: 3 ചേരുവകൾ മാത്രം മതി; 5 മിനിറ്റ് കൊണ്ട് സൂപ്പർ ദോശ തയ്യാറാക്കാം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy wheat breakfast recipe wheat dishes