ഷേപ്പില്ലാതെയും ഭൂപടം പോലെ തെന്നിതെറിച്ചുമൊക്കെ നിൽക്കുന്ന ചപ്പാത്തികൾ അതിഥികൾക്ക് മുൻപിൽ വിളമ്പാൻ അൽപ്പം ജാള്യത തോന്നാറുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട. നല്ല വൃത്താകൃതിയിലും ഷേപ്പിലും ചപ്പാത്തി പരത്താൻ ഈ നുറുങ്ങുവിദ്യ നിങ്ങളെ സഹായിക്കും.
മാവ് കുഴച്ചു കഴിയുമ്പോൾ ചെറിയ ഒരു ഉരുളയെടുത്ത് നീളത്തിൽ ആക്കുക. ശേഷം പൊറാട്ടയ്ക്ക് ചുറ്റിയെടുക്കുന്നതുപോലെ മാവ് ചുറ്റിയെടുക്കുക. എന്നിട്ട് ഗോതമ്പുപൊടി വിതറി പരത്തിയെടുക്കാം.
രണ്ടാമത്തെ വഴി, ചപ്പാത്തി സാധാരണ രീതിയിൽ പരത്തിയെടുത്തതിനു ശേഷം ചോറ്റുപാത്രത്തിന്റെ അടപ്പ് ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക.
Read more: കറിവേപ്പില ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം; ഇതാ ചില ടിപ്സ്