scorecardresearch

തക്കാളി മാത്രം മതി, ഇനി ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും ആസ്വദിച്ചു കഴിക്കാം

അധികം പച്ചക്കറികൾ അരിഞ്ഞു വേവിച്ചെടുത്തു സമയം കളയാതെ തക്കാളി ഇങ്ങനെ ചെയ്തെടുക്കൂ, നാവിൽ കൊതിയൂറുന്ന രുചിയാണ്

അധികം പച്ചക്കറികൾ അരിഞ്ഞു വേവിച്ചെടുത്തു സമയം കളയാതെ തക്കാളി ഇങ്ങനെ ചെയ്തെടുക്കൂ, നാവിൽ കൊതിയൂറുന്ന രുചിയാണ്

author-image
WebDesk
New Update
Tomato Roast FI

തക്കാളി റോസ്റ്റ് | ചിത്രം: ഫ്രീപിക്

ഒരു തക്കാളി കൊണ്ട് ഒരു ദിവസത്തേയ്ക്കുള്ള കറി തയ്യാറാക്കാൻ സാധിക്കുമോ? തിരക്കുള്ള ദിവസങ്ങളിൽ ഞൊടിയിടയി പാചകം തീർക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഒരു മുറി തക്കാളി തന്നെ ധാരാളം. ആളൽപം പുളിയനാണെങ്കിലും രസക്കൂട്ടിലെ രസികനാണ് തക്കാളി. കുറച്ച് തക്കാളിയും സവാളയും ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും ഒരു കറി മതി എന്ന് ചിന്തിക്കുന്നവരുണ്ട്. എന്തിനൊപ്പവും ചേർക്കാം എന്നതു തന്നെയാണ് തക്കാളിയെ സ്പെഷ്യൽ ആക്കുന്നത്. ആരോഗ്യ കാര്യത്തിലും ഒട്ടും മോശക്കാരനല്ല.

Advertisment

Also Read: ഒരു സ്പൂൺ ഉഴുന്ന് മതി, ഇനി രുചികരമായ ചമ്മന്തി സിംപിളായി തയ്യാറാക്കാം 

തട്ടുകടകളിൽ കിട്ടുന്ന തക്കാളി റോസ്റ്റിന് ഒരു പ്രത്യേക രുചിയാണ്. അധികം പച്ചക്കറികൾ അരിഞ്ഞു കൂട്ടാതെ സിംപിളായി തക്കാളി റോസ്റ്റ് തയ്യാറാക്കുന്ന വിധം അക്ഷയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.

ചേരുവകൾ

  • എണ്ണ
  • പെരും ജീരകം
  • ഇഞ്ചി
  • കറിവേപ്പില
  • സവാള
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • കുരുമുളകുപൊടി
  • തക്കാളി
  • സോയ സോസ്
  • തക്കാളി സോസ്

Also Read: ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

Also Read: ഉച്ചയൂണ് രുചികരവും പോഷകസമ്പന്നവുമാക്കാം, ഈ തോരൻ ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം

  • കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് മൂന്ന് തക്കാളി വട്ടത്തിൽ അരിഞ്ഞത് മുകളിൽ വെച്ച് വേവിക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് വറുക്കാം.
  • ഇതിലേയ്ക്ക് ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ,വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂൺ, അൽപ്പം കറിവേപ്പില എന്നിവ ചേർത്തിളക്കാം.
  • സവാള വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റാം.
  • ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കാം.
  • ഇതിലേയ്ക്ക് വേവിച്ച തക്കാളി കൂടി ചേർക്കുക. ഒരു ടീസ്പൂൺ സോയസോസും, രണ്ട് ടേബിൾ സ്പൂൺ തക്കാളി സോസും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. 

Read More: അരി വേണ്ട രുചിയിൽ വിട്ടുവീഴ്ചയുമില്ല; 15 മിനിറ്റിൽ ഒരുക്കാം പോഷകസമൃദ്ധമായ ബിരിയാണി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: