scorecardresearch
Latest News

ഇനി നാരങ്ങയെ മാക്സിമം ‘പിഴിയാം’

നാരങ്ങ പിഴിയുകയെന്നത് നിസാരമെന്ന് തോന്നിക്കുമെങ്കിലും കാര്യം ഇത്തിരി ശ്രമകരം തന്നെയാണ്.

ഇനി നാരങ്ങയെ മാക്സിമം ‘പിഴിയാം’

നാരങ്ങയെപോലെയൊരു ‘മൾട്ടിടാസ്‌കർ’ വേറെ കാണില്ല- ഗുണങ്ങളും നിരവധി, ഉപയോഗവും നിരവധി. അമിതഭാരം, ദഹന സംബദ്ധമായ പ്രശ്നങ്ങൾ, വിളർച്ച, ഛര്‍ദ്ദി എന്നിവയിൽ തുടങ്ങി സൗന്ദര്യസംരക്ഷണത്തിനും, കേശസംരക്ഷണത്തിനും, കറകൾ നീക്കം ചെയ്യുന്നതിനുമെല്ലാം നാം നാരങ്ങ ഉപയോഗിക്കാറുണ്ട്. പഠനങ്ങൾ പറയുന്നതനുസരിച്ച് കാൻസർ ഉണ്ടാവാനുള്ള സാദ്ധ്യത കുറയ്ക്കാൻവരെ നാരങ്ങയുടെ ഉപയോഗം കൊണ്ട് കഴിയും.

ഇങ്ങനെ എന്ത് ഉപയോഗത്തിന് വേണ്ടിയുമാകട്ടെ, നാരങ്ങ പിഴിയുകയെന്നത് നിസാരമെന്ന് തോന്നിക്കുമെങ്കിലും കാര്യം ഇത്തിരി ശ്രമകരം തന്നെയാണ്. ഈ ഉദ്യമത്തിൽ നമ്മളിൽ പലരും അതിന്റെയൊരു നല്ല ഭാഗം പാഴാക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇനി കുറഞ്ഞ പരിശ്രമത്തിൽ പരമാവധി നീര് പിഴിഞ്ഞെടുക്കാം. കുറച്ച് നുറുങ്ങുവിദ്യകളിതാ..

  • ഏത് നാരങ്ങയാണ് നീരെടുക്കാൻ നല്ലത്?

ചെറിയ, നേർത്ത തൊലിയുള്ള നാരങ്ങകളാണ് പൊതുവെ ജ്യൂസിന് നല്ലത്. പച്ചയ്ക്കുമേൽ മഞ്ഞനിറത്തിലുള്ളവ പരിഗണിക്കാം. ഇവ ചെറുതായൊന്നു ഞെക്കിനോക്കിയാൽ നീരെടുക്കാനുള്ള പ്രയാസമോ എളുപ്പമോ എത്രയെന്ന് വിലയിരുത്താനുമാവും.

  • ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുക

എപ്പോഴാണോ വേണ്ടത്, അതിന് കുറച്ചു സമയം മുൻപെങ്കിലും നാരങ്ങ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുക. കാരണം, തണുത്തിരിക്കുമ്പോൾ ഇവ കൂടുതൽ ദൃഢമായിരിക്കും.

  • ഒന്ന് ചൂടാക്കുക

പിഴിയുന്നതിന് മുൻപ് ആറു മുതൽ പത്തു സെക്കന്റ്‌ വരെ നാരങ്ങയൊന്ന് ചൂടാക്കുക. ശേഷം, നിങ്ങളുടെ കൈപ്പത്തികൊണ്ടൊന്ന് ഉരുട്ടുക. ഇങ്ങനെ ചെയ്താൽ അധിക ബലപ്രയോഗിക്കലുകളില്ലാതെ കാര്യം സാധിക്കാം.

  • ഒരു എക്സ്ട്രാ ‘കട്ട്‌’

ലെമൺ സ്‌ക്വീസർ ഉപയോഗിച്ചാണ് നിങ്ങൾ നീര് എടുക്കുന്നതെങ്കിൽ രണ്ടായി പകുത്ത ഭാഗത്തെ പോലെതന്നെ മറുവശത്തും ചെറിയ രീതിയിൽ ഒന്ന് മുറിയ്ക്കുക. ശേഷം നീരെടുക്കുക.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy tips for squeezing lemon at home