/indian-express-malayalam/media/media_files/2025/11/27/chutney-recipe-fi-2025-11-27-17-31-17.jpg)
പാലക്കാടൻ ചമ്മന്തി
സിംപിൾ തേങ്ങ ചമ്മന്തി മുതൽ, തക്കാളി ചമ്മന്തി വരെ നീളും മലയാളികളുടെ ചമ്മന്തി പുരാണം. എന്ത് കിട്ടിയാലും അതിൻ്റെ രുചി വർധിപ്പിക്കാൻ വ്യത്യസ്ത പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ മടിയില്ലാത്തവരാണോ? അങ്ങനെയെങ്കിൽ പാലക്കാടൻ സ്റ്റൈലിലുള്ള ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ.
Also Read: കട്ലറ്റ് ക്രിസ്പിയായി വറുത്തെടുക്കാം, ഇതുപയോഗിച്ച് മാവ് തയ്യാറാക്കൂ
തേങ്ങയും, തക്കാളിയും ചേർത്തു വറുത്തരച്ചെടുക്കുന്ന വ്യത്യസ്തമായ പാചക രീതിയാണ് ഇതിനുള്ളത്.
Also Read: കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കാൻ ഇത് ദിവസവും കഴിക്കൂ
ചേരുവകൾ
- വെളിച്ചെണ്ണ- 2ടേബിൾസ്പൂൺ
- വറ്റൽമുളക്- 8
- ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
- സവാള- 1
- തക്കാളി- 2
- ഇഞ്ചി- 1
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില- 1 തണ്ട്
- തേങ്ങ- 1/2 കപ്പ്
മല്ലിയില- 1 തണ്ട്
Also Read: അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം വേണോ? എങ്കിൽ ഒരു തവണ മാവ് ഇങ്ങനെ അരച്ചെടുക്കാം
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് 8 വറ്റൽമുളക് ചേർത്തു വറുക്കാം.
- കുറഞ്ഞ തീയിൽ വറ്റൽമുളക് വറുക്കാൻ ശ്രദ്ധിക്കാം.
- അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
- വറുത്ത വറ്റൽമുളക് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
- എണ്ണയിലേയ്ക്ക് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പു ചേർത്ത് വറുത്തു മാറ്റാം.
- അതേ എണ്ണയിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാളയും, തക്കാളിയും, കറിവേപ്പിലയും ചേർത്തു വഴറ്റാം.
- വെന്തു വരുമ്പോൾ ഒരു പിടി മല്ലിയിലയും, അര കപ്പ് തേങ്ങ ചിരകിയതും ചേർക്കാം.
- ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഒപ്പം ഇഞ്ചി അരിഞ്ഞതും ചേർക്കാം.
- വറുത്തു വച്ചിരിക്കുന്ന വറ്റൽമുളകിലേയ്ക്ക് വഴറ്റിയ പച്ചക്കറികൾ ചേർത്ത് അരച്ചെടുക്കാം.
- നല്ല ചൂടൻ ദോശയോടൊപ്പം ഇത് കഴിച്ചു നോക്കൂ.
Read More: എണ്ണ വേണ്ട, ഇനി നാവിൽ കൊതിയൂറുന്ന മസാല ചിക്കൻ ഇങ്ങനെ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us