scorecardresearch

മധുരമൂറുന്ന ശർക്കര പൊങ്കൽ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

ആഘോഷങ്ങൾക്ക് മാറ്റേകാൻ നാവിൽ കപ്പലോടിക്കും രുചിയിൽ മധുര പൊങ്കൽ കഴിക്കാം മതിവരുവോളം

ആഘോഷങ്ങൾക്ക് മാറ്റേകാൻ നാവിൽ കപ്പലോടിക്കും രുചിയിൽ മധുര പൊങ്കൽ കഴിക്കാം മതിവരുവോളം

author-image
WebDesk
New Update
Pongal Recipe

ശർക്കര പൊങ്കൽ | ചിത്രം: ഫ്രീപിക്

നൈവേദ്യങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകമായ പൊങ്കൽ ആഘോഷങ്ങൾ ദക്ഷിണേന്ത്യയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഒന്നാണ്. തമിഴ്നാടിന്റെ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് നാവിൽ കൊതിയൂറുന്ന ശർക്കര പൊങ്കൽ. പ്രകൃതിയോടും സൂര്യദേവനോടുമുള്ള നന്ദിസൂചകമായി മൺപാത്രങ്ങളിൽ അരിയും ശർക്കരയും പാലും ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന ഈ വിഭവം ഇന്ന് എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ശർക്കരയുടെ മധുരവും നെയ്യുടെ സുഗന്ധവും ഏലയ്ക്കയുടെ തനിമയും ചേരുമ്പോൾ ലഭിക്കുന്ന രുചി നാവിൽ നിന്നും ഒരിക്കലും മായില്ല. വീടുകളിൽ തന്നെ രുചികരമായി എങ്ങനെ ശർക്കര പൊങ്കൽ തയ്യാറാക്കാം എന്ന് ദീപ പരിചയപ്പെുത്തുന്നു. 

Advertisment

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ്, റവ കൊണ്ട് ഒരു സ്പെഷ്യൽ സ്നാക്ക്

ചേരുവകൾ

  • പച്ചരി
  • ചെറുപയർ പരിപ്പ്
  • വെള്ളം
  • ശർക്കര
  • നെയ്യ്
  • ഉപ്പ്
  • ഏലയ്ക്കപ്പൊടി
  • തേങ്ങ
  • കശുവണ്ടി
  • ഉണക്കമുന്തിരി

Also Read: ശരീരഭാരം നിയന്ത്രിക്കാം ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം

Also Read: ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് ചെറുപയർ പരിപ്പ് ചേർത്ത് അഞ്ചു മിനിറ്റ് വറുക്കാം.
  • അതിൻ്റെ നിറം മാറി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
  • പരിപ്പും അരിയും നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
  • ഇതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ചേർത്തു കുക്കറിൽ വേവിക്കാം.
  • നാല് മുതൽ അഞ്ച് വിസിൽ വരെ ഇത് വേവിക്കാവുന്നതാണ്.
  • അരി വെന്തതിലേയ്ക്ക് ശർക്കര അലിയിച്ചതു ചേർക്കാം.
  • ഒപ്പം നെയ്യ്, ഉപ്പ്, ഏലയ്ക്കപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അണയ്ക്കാം.
  • ഒരു പാിനൽ നെയ്യെടുത്തു ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും, തേങ്ങാ കഷ്ണങ്ങളും വറുക്കാം.
  • അവ പൊങ്കലിലേയ്ക്കു ചേർക്കാം. ചൂടോടെ തന്നെ ശർക്കര പൊങ്കൽ കഴിക്കൂ.

Read More: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: