scorecardresearch

പഞ്ചസാര ഒരു സ്പൂൺ​ പോലും ചേർക്കേണ്ട, കാപ്പി ഇനി ഇങ്ങനെ തയ്യാറാക്കാം

സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായ കോൾഡ് കോഫി ഒട്ടും സ്വാദ് കുറയാതെ തയ്യാറാക്കാം, ഇതിനായി പഞ്ചസാര ചേർക്കേണ്ടതില്ല

സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായ കോൾഡ് കോഫി ഒട്ടും സ്വാദ് കുറയാതെ തയ്യാറാക്കാം, ഇതിനായി പഞ്ചസാര ചേർക്കേണ്ടതില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cold Coffee

കോൾഡ് കോഫി | ചിത്രം: ഫ്രീപിക്

മഴക്കാലത്ത് നല്ല തണുപ്പാൻ കാപ്പി കുടിച്ചാലോ? കോൾഡ് കോഫിയാണ് ഐറ്റം. ഫൈവ് സ്റ്റാർ ഹോട്ടൽ സ്റ്റൈലിൽ അത് വീട്ടിൽ തയ്യാറാക്കാം. സാധാരണ പഞ്ചസാര കൂടി ചേർത്താണ് കോൾഡ് കോഫി ചെയ്തെടുക്കുന്നത്. എന്നാൽ ഒരു തവണ അതില്ലാതെ വ്യത്യസ്തമായി ട്രൈ ചെയ്തു നോക്കൂ. ഉന്മേഷം നൽകുന്ന ചൂടൻ കാപ്പിക്കൊപ്പം ഇടയ്ക്ക് ഈ കോൾഡ് കോഫി കുടിക്കാം. ഫാത്തിമ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: പ്രതിരോധശേഷി മെച്ചപ്പെടുത്താം കരുത്തുറ്റ ശരീരം നേടാം ഈ പ്രോട്ടീൻ പൗഡർ ട്രൈ ചെയ്യൂ

ചേരുവകൾ

  • പാൽ- 2 കപ്പ്
  • കാപ്പിപ്പൊടി- 1 1/2 ടേബിൾസ്പൂൺ
  • ശർക്കരപൊടി- 3 ടേബിൾസ്പൂൺ
  • വാനില എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
  • ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ

Also Read: ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

Also Read: ദഹനാരോഗ്യം മെച്ചപ്പെടുത്താം ഭക്ഷണത്തിനൊപ്പം ഇതിലൊന്ന് കുടിക്കൂ

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് തണുത്ത പാലിലേയ്ക്ക് ഒന്നര ടേബിൾസ്പൂൺ കാപ്പിപ്പൊടിയും, മൂന്ന് ടേബിൾസ്പൂൺ ശർക്കരപ്പൊടി, അര ടീസ്പൂൺ വാനില എക്സ്‌ട്രാക്റ്റ് എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം.
  • എല്ലാ ചേരുവകളും നല്ല മിനുസമായി കിട്ടുന്നതു വരെ ബ്ലെൻഡ് ചെയ്യാം.
  • ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിക്കാം.
  • ഇതിലേയ്ക്ക് ബ്ലെൻഡ് ചെയ്ത കോഫി ഒഴിക്കാം.
  • ആവശ്യമെങ്കിൽ ഐസ്ക്യൂബ് കൂടി ചേർത്ത് കുടിച്ചു നോക്കൂ.

Read More: കഫേ സ്റ്റൈലിൽ രുചികരമായ ഇറാനി ചായ ഇനി വീട്ടിൽ തയ്യറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: