scorecardresearch

കറി ഉണ്ടാക്കാൻ മടിയാണോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ ഓംലെറ്റ്

വെറുതെ ഒരു ഓംലെറ്റ് തയ്യാറാക്കാതെ അൽപം മേക്കോവർ നൽകി ഒരു കറി തന്നെ പാകം ചെയ്തെടുക്കാം. ഈ​ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

വെറുതെ ഒരു ഓംലെറ്റ് തയ്യാറാക്കാതെ അൽപം മേക്കോവർ നൽകി ഒരു കറി തന്നെ പാകം ചെയ്തെടുക്കാം. ഈ​ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Tomato Omelette Recipe

തക്കാളി മുട്ട ഓംലെറ്റ്

ചോറിനൊപ്പം എന്തെങ്കിലും കറി ഉണ്ടാക്കാൻ മടിയായൽ ഒരു ഓംലെറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നാവാം പലരും ചിന്തിക്കുക. അതിനൊപ്പം ഒരു ഒഴിച്ചു കറിയില്ലാത്തതിന്റെ വിഷമവും കാണും. എന്നാൽ ഓംലെറ്റ് വച്ച് തന്നെ എളുപ്പത്തിൽ ഒരു കറി തയാറാക്കാനാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സ്ഥിരം മുട്ട ഓംലെറ്റിന് ഒരു കിടിലൻ മേക്കോവറാണിത്. ഇത്ര രുചിതരമായി നിങ്ങൾ മുട്ട കഴിച്ചിട്ടുണ്ടാകില്ല. ബിനിത ദാസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: സ്ത്രീകൾ പതിവായി മുട്ട കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

ചേരുവകൾ

  • മുട്ട - 7 
  • സവാള - 2 
  • പച്ചമുളക് - 2 
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 2 ടേബിൾ സ്പൂൺ
  • എണ്ണ - ആവശ്യത്തിന്
  • സവാള ചതച്ചത് - 1/3 കപ്പ്
  • തക്കാളി- 1/2 കപ്പ്
  • ഇഞ്ചി- 1 ടീ സ്പൂൺ
  • വെളുത്തുള്ളി- 1 ടീ സ്പൂൺ
  • മുളകുപൊടി- 1 ടീ സ്പൂൺ
  • മഞ്ഞൾ പൊടി- 1/2 ടീ സ്പൂൺ
  • മല്ലിയില- ആവശ്യത്തിന്

Also Read: അരിപ്പൊടി വേണ്ട, പൂപോലുള്ള ഇടിയപ്പം ഇങ്ങനെ തയ്യാറാക്കാം

Also Read: ഓംലെറ്റ് ഹെൽത്തി മാത്രമല്ല രുചികരവുമാക്കാം, ഇവ ചേർത്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • മുട്ടയിലേക്ക് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ശേഷം പാൻ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കാം. 
  • മുട്ട വെന്തുവരുമ്പോൾ മുകളിൽ കുറച്ച് എണ്ണ ഒഴിക്കാം.
  • അവസാനം കുറച്ച് എണ്ണ കൂടി മുകളിലായി ഒഴിച്ച് കൊടുക്കാവുന്നതാണ്.
  • ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് സവാള ചതച്ചത്,  ഇഞ്ചി, വെളുത്തുള്ളി, തക്കാളി അരച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്തു വേവിക്കാം.
  • ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാം.
  • നന്നായി തിളച്ചു വരുമ്പോൾ മുട്ട ഓംലെറ്റ് കഷ്ണങ്ങൾ ചേർക്കാം. കറി കുറുകി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ചോറിനൊപ്പം ഈ ഓംലെറ്റ് വിളമ്പി കഴിക്കാം.
  • തിളച്ചു വരുമ്പോൾ മുറിച്ചു വച്ച മുട്ട ഇതിലേക്കിട്ടു കൊടുക്കാം.

Read More: ശരീരഭാരം നിയന്ത്രിക്കാം ഹെൽത്തിയായിരിക്കാം, ദിവസവും ഈ സാലഡ് ശീലമാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: