scorecardresearch

അരിയും ഉഴുന്നും ഗോതമ്പും വേണ്ട, പൂപോലെ സോഫ്റ്റ് ദോശ ചുട്ടെടുക്കാൻ ഇത് ഒരു കപ്പ് മതി

തലേദിവസം മാവ് അരച്ച് പുളിപ്പിച്ചു കിട്ടാൻ കാത്തിരിക്കേണ്ട, ഇനി എത്ര തിരക്കിലും 5 മിനിറ്റിൽ ഇൻസ്റ്റൻ്റായി ദോശ ചുട്ടെടുക്കാം

തലേദിവസം മാവ് അരച്ച് പുളിപ്പിച്ചു കിട്ടാൻ കാത്തിരിക്കേണ്ട, ഇനി എത്ര തിരക്കിലും 5 മിനിറ്റിൽ ഇൻസ്റ്റൻ്റായി ദോശ ചുട്ടെടുക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Soft Dosa  Recipe

ദോശ | ചിത്രം: ഫ്രീപിക്

ബ്രേക്ക്ഫാസ്റ്റിന് ദോശയാണെങ്കിൽ തയ്യാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങണം. പച്ചരിയും ഉഴന്നും വെള്ളത്തിലിട്ട് കുതിർത്ത് അവ അരച്ചെടുത്ത് പുളിക്കാൻ മാറ്റി വയ്ക്കണം. ആ മാവ് ഉപയോഗിച്ചാണ് പിറ്റേ ദിവസം ദോശ ചുട്ടെടുക്കുന്നത്.

Advertisment

Also Read: അരികു മൊരിഞ്ഞ പാലപ്പം വേണോ? മാവിലേയ്ക്ക് ഇത് ചേർക്കാം

എന്നാൽ ഇതിനൊന്നും സമയം കിട്ടിയില്ലെങ്കിലോ? ശരീരത്തിൻ്റെ ആരോഗ്യത്തിന് ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് രാവിലത്തെ ഭക്ഷണം. അത് പോഷക സമ്പുഷ്ടമാക്കുക എന്നതും പ്രധാനമാണ്. എങ്കിൽ അധികം മുന്നൊരുക്കങ്ങൾ ഒന്നും വേണ്ടാത്ത ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തന്നെ റെഡിയാക്കാം. ഓട്സ് മാത്രം മതി.

Also Read: റവ വേണ്ട, ഈ പൊടി ഒരു കപ്പുണ്ടെങ്കിൽ ഇനി ഉപ്പുമാവ് കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം

ചേരുവകൾ

  • ഓട്സ്-  1 കപ്പ്
  • വെള്ളം- 1 കപ്പ്
  • തക്കാളി- 1
  • സവാള- 1
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • ജീരകം- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്ന വട്ടയപ്പം, ഇങ്ങനെ പാകം ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളത്തിലേയ്ക്ക് ഒരു കപ്പ് ഓട്സ് ചേർത്ത് കുതിർത്തെടുക്കാം.
    ശേഷം വെള്ളം അരിച്ചു മാറ്റാം.
  • അതിലേയ്ക്ക് തക്കാളി, ജീരകം, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
  • ഇതിലേയ്ക്ക് ലഭ്യമെങ്കിൽ കുറച്ച് മല്ലിയില ചേർക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി നെയ്യ് പുരട്ടാം.
  • മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം.
  • ചൂടൻ സാമ്പാറിനും ചമ്മന്തിക്കും ഒപ്പം ഇത് കഴിച്ചു നോക്കൂ. 

Read More: അരിപ്പൊടിയും ഗോതമ്പും വേണ്ട, പഞ്ഞിപോലുള്ള പുട്ടിൻ്റെ രഹസ്യം ഇതാണ്

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: