/indian-express-malayalam/media/media_files/2025/12/06/masala-idli-recipe-fi-2025-12-06-12-27-11.jpg)
മസാല ഇഡ്ഡലി | ചിത്രം: ഫ്രീപിക്
മാവ് അരച്ച് പുളിപ്പിച്ച് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കേരളീയരുടെ സ്വന്തം ഇഡ്ഡലി. ആവിയിൽ വെന്തു പൊങ്ങി വരുന്ന ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ചമ്മന്തിയും ആരേയും കൊതിപ്പിക്കും. എന്നാൽ എല്ലായിപ്പോഴും ഇതു തന്നെ തീൻമേശയിൽ കണ്ടാൽ ചിലപ്പോൾ ഒരു മടുപ്പ് തോന്നിയേക്കാം. എന്നാൽ ഇനി ഇഡ്ഡലി പാത്രം ഇല്ലാതെ തന്നെ വ്യത്യസ്തമായ രുചിയിൽ അടിപൊളി ഇഡ്ഡലി കഴിക്കാം. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റ് പുട്ടിന് അരിപ്പൊടി മാത്രം പോര, ഈ റെസിപ്പി ട്രൈ ചെയ്യൂ
ചേരുവകൾ
- വെളിച്ചെണ്ണ
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- സവാള
- ജീരകം
- ഉപ്പ്
- തക്കാളി
- മുളകുപൊടി
- മഞ്ഞൾപ്പൊടി
Also Read: അരിയും ഉഴുന്നും ഗോതമ്പും വേണ്ട, പൂപോലെ സോഫ്റ്റ് ദോശ ചുട്ടെടുക്കാൻ ഇത് ഒരു കപ്പ് മതി
Also Read: അരികു മൊരിഞ്ഞ പാലപ്പം വേണോ? മാവിലേയ്ക്ക് ഇത് ചേർക്കാം
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ചേർത്ത് വഴറ്റാം.
- സവാള ചെറുതായി അരിഞ്ഞതു ചേർത്തിളക്കി യോജിപ്പിക്കാം.
- സവാള വഴറ്റിയതിലേയ്ക്ക് കാൽ ടീസ്പൂൺ ജീരകവും ഉപ്പും ചേർത്തിളക്കാം.
- തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തിളാക്കി വേവിക്കാം.
- എണ്ണ തെളിഞ്ഞു വരുമ്പോൾ എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കാം.കുറച്ച് വെള്ളം തളിച്ചിളക്കി യോജിപ്പിക്കാം.
- മുകളിലായി മാവ് ഒഴിക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ മുകളിൽ മല്ലിയില കൂടി ചേർക്കാം.
Read More: ഒരു സ്പൂൺ പഞ്ചസാര പോലും വേണ്ട, ഉന്മേഷം നിലനിർത്താൻ ഈ ജ്യൂസ് കുടിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us