/indian-express-malayalam/media/media_files/2025/11/28/soft-chapati-fi-2025-11-28-12-52-12.jpg)
ചപ്പാത്തി | ചിത്രം: ഫ്രീപിക്
ചപ്പാത്തിയും, ദോശയും സ്ഥിരമായി കഴിച്ച് മടുത്തോ?. എങ്കിൽ ഗുജറാത്ത് സ്റ്റൈലിലൊരു ബ്രെഡ് വിഭവം പരീക്ഷിച്ചു നോക്കൂ. തേപ്ല എന്നാണ് പ്രാദേശികമായി ഇത് അറിയപ്പെടുന്നത്. അരിപ്പൊടിയാണ് ഇതിൻ്റെ പ്രധാന ചേരുവ. എന്നാൽ അരിപ്പൊടി തന്നെ വേണമെന്ന് നിർബന്ധമില്ല ചേറ് ബാക്കി വന്നാൽ അൽപ്പം മസാലപ്പൊടികൾ കൂടി ചേർത്ത് മാവ് തയ്യാറാക്കിക്കോളൂ. രാവിലെയോ രാത്രിയോ എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ചോറ് കൊണ്ടുള്ള ഗുജറാത്ത് സ്റ്റൈൽ ചപ്പാത്തി തയ്യാറാക്കാം ഇനി ഇൻസ്റ്റൻ്റായി. തേപ്ലയുടെ റെസിപ്പി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുർവി ഷാ ആണ് പരിചയപ്പെടുത്തുന്നത്.
Also Read: പഞ്ഞിപോലുള്ള രാമശ്ശേരി ഇഡ്ഡലി ഇനി സിംപിളായി വീട്ടിൽ ഉണ്ടാക്കാം
ചേരുവകൾ
- ചോറ്
- തൈര്
- അരിപ്പൊടി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- അയമോദകം
- ഉപ്പ്
- എണ്ണ
- മല്ലിയില
- വെള്ളം
Also Read: നെയ്യപ്പം സോഫ്റ്റാകും മാവിലേയ്ക്ക് ഇതു കൂടി ചേർക്കാം
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, മാവ് തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ
തയ്യാറാക്കുന്ന വിധം
- ബാക്കി വന്ന ചേറിലേയ്ക്ക് അൽപം തൈരും ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയക്ക് കുറച്ച് അരിപ്പൊടി കൂടി ചേർക്കാം. - അൽപം മഞ്ഞൾപ്പൊടി, എരിവനനുസരിച്ച് മുളകുപൊടി, മല്ലിപ്പൊടി, അയമോദകം, ഉപ്പ്, എണ്ണ എന്നിവയും ചേർത്തിളക്കാം.
- കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കി മാറ്റി വെയ്ക്കാം
- ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചപ്പാത്തി പരത്താം.
- പാൻ​ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കാം.
ഗോതമ്പ് ചപ്പാത്തി സോഫ്റ്റാകാൻ
ഗോതമ്പ് പൊടിയിലേയ്ക്ക് വേവിച്ച ചോറ് ചേർത്തെടുത്താലും ചപ്പാത്തി നല്ല സോഫ്റ്റായി കിട്ടും. ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
- ചോറ്- 3 1/2
- ഗോതമ്പ് പൊടി- 1
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിലേയ്ക്ക് മൂന്നര കപ്പ് വേവിച്ച ചോറെടുക്കാം.
- അതിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് നന്നായി അരച്ചെടുക്കാം.
- വെള്ളം ആവശ്യമെങ്കിൽ മാത്രം ഒഴിച്ചു കൊടുക്കാം, എന്നാൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.
Read More: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ്, ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us