/indian-express-malayalam/media/media_files/2025/06/25/sweet-vada-recipe-fi-2025-06-25-14-44-22.jpg)
ഉഴുന്നു വട റെസിപ്പി
ചായയും വടയും സ്ഥിരം കോമ്പിനേഷനാണ്. അതിൽ തന്നെ പരിപ്പു വട വേണോ? ഉഴുന്നു വട വേണോ? അതുമല്ലെങ്കിൽ രസ വട വേണോ? എന്ന കാര്യത്തിലേ സംശയം വരൂ. ഇതൊന്നും അല്ലാതെ മധുര വട ആയാലോ?. പേരു പോലെ തന്നെ തേനൂറുന്ന മധുരത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഉഴുന്നു വടയുമുണ്ട്. ഗുലാബ് ജാമുനോട് സാദൃശ്യം തോന്നുമെങ്കിലും ഒരു തവണയെങ്കിലും കഴിച്ചു നോക്കേണ്ട അടിപൊളി മധുരപലഹാരമാണിത്. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകാൻ സാധിക്കുന്ന സ്നാക് കൂടിയാണിത്. വിസ്മൈ ഫുഡീസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വെറൈറ്റി വട റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇങ്ങനെ കൊതിപ്പിച്ചൊരു ഏത്തപ്പഴം ഉണ്ടാവില്ല
ചേരുവകൾ
- ഉഴുന്നു പരിപ്പ്
- ശർക്കര
- വെള്ളം
- ഏലയ്ക്ക
- ഉപ്പ്
- എണ്ണ
Also Read: കൊല്ലംകാരുടെ സ്വന്തം തേങ്ങാ പുളി, സിംപിളാണ് റെസിപ്പി
Also Read: ചായപ്പീടികയിലെ ഉള്ളി വട ഇനി കൂടുതൽ ക്രിസ്പിയായി തയ്യാറാക്കാം, മാവിലേയ്ക്ക് ഇവ ചേർത്തു നോക്കൂ
Sweet Uzhunnu Vada Recipe: തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ഉഴുന്നു പരിപ്പ് വെള്ളത്തിൽ കഴുകി കുതിർത്തു വെച്ചത് അരച്ചെടുക്കാം.
- ആ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മാവിൽ നിന്നും കുറച്ചു വീതം എടുത്ത് വടയുടെ ആകൃതിയിൽ എണ്ണയിൽ വറുത്തെടുക്കാം.
- മറ്റൊരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് വെള്ളത്തിലേയ്ക്ക് മൂന്ന് കപ്പ് ശർക്കര പൊടിച്ചതു കൂടി ചേർത്ത് അലിയിക്കാം.
- കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടി കൂടി ഇതിൽ ചേർത്തിളക്കി അടുപ്പണയ്ക്കാം.
- വറുത്തെടുത്ത വട ഈ ശർക്കര ലായനിയിലേയ്ക്കു ചേർത്ത് അഞ്ച് മിനിറ്റ് മാറ്റി വെയ്ക്കുക. ഇത് ചൂടോടെ ഇഷ്ടാനുസരണം കഴിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us