/indian-express-malayalam/media/media_files/2025/07/29/shallot-chutney-recipe-fi-2025-07-29-13-08-10.jpg)
ചുവന്നുള്ളി വാളൻപുളി ചമ്മന്തി
വിപണയിൽ തേങ്ങയ്ക്ക് തീപിടിച്ച വിലയാണ്. അടുക്കളയിൽ തേങ്ങയുടെ ഉപയോഗം ചുരുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തേങ്ങ ഇല്ലാതെയും രുചികരമായ ഭക്ഷണങ്ങൾ പാകം ചെയ്യാനുള്ള വിദ്യകൾ അറിഞ്ഞിരിക്കുന്നത് ഈ അവസരത്തിൽ ഗുണകരമാണ്. ചമ്മന്തി അരച്ചെടുക്കാനാണ് തേങ്ങ അധികവും വേണ്ടിവരാറുള്ളത്. എന്നാൽ തേങ്ങയില്ലാതെയും കൊതിപ്പിക്കുന്ന രുചിയിൽ ചമ്മന്തി തയ്യാറാക്കാം. ആതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടൊണ് ഈ പൊടിക്കൈ പരിചയപ്പെടുത്തി തരുന്നത്.
Also Read: തേങ്ങ ചിരകിയെടുക്കേണ്ട, കടലക്കറി രുചികരമാക്കാൻ ഈ മസാലക്കൂട്ട് മാത്രം മതി
ചേരുവകൾ
- ചുവന്നുള്ളി
- കാശ്മീരി മുളകുപൊടി
- വാളംപുളി
- കറിവേപ്പില
- ഉപ്പ്
- വെളിച്ചണ്ണ
- വെളുത്തുള്ളി
Also Read: സവാള വഴറ്റിയതിലേയ്ക്ക് ഇതു കൂടി ചേർക്കൂ, ഇനി മുട്ടക്കറി കൂടുതൽ രുചികരമാകും
Also Read: ഒരു മുറി സവാളയിൽ ഉച്ചയൂണിന് കറി റെഡി
തയ്യാറാക്കുന്ന വിധം
- ആവശ്യത്തിന് ചുവന്നുള്ളിയെടുക്കാം. അതിലേയ്ക്ക് എരിവിനനുസരിച്ച് കാശ്മീരി മുളകുപൊടിയും ചേർക്കാം.
- വാളൻ പുളി വെള്ളത്തിൽ കുതിർത്തെടുത്തത് അര ടേബിൾസ്പൂണിലേയ്ക്ക് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് ചുവന്നുള്ളിക്കൊപ്പം വയ്ക്കാം.
- ഇവ ഒരുമിച്ച് ചതച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
- അതിലേയ്ക്ക് വെളുത്തുള്ളി ചേർത്തു വേവിക്കാം.
- വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം.
- ചുവന്നുള്ളി ചതച്ചതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More: ഒരു മുറി തക്കാളി മതി, ഇനി ദോശയ്ക്കും ചോറിനും കറി റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.