scorecardresearch

ദോശയ്ക്കും ഇഡ്ഡലിക്കും ബെസ്റ്റ്, 2 മിനിറ്റിൽ തയ്യാറാക്കാം ഈ ചമ്മന്തി

ചുവന്നുള്ളി കൊണ്ടുള്ള ചമ്മന്തിയുണ്ടെങ്കിൽ പിന്നെ മറ്റു കറികളൊന്നും വേണ്ടിവരില്ല. പച്ചക്കറികൾ അരിഞ്ഞു കഷ്ട്ടപ്പെടാതെ ഞൊടിയിടയിലിതു തയ്യാറാക്കാം

ചുവന്നുള്ളി കൊണ്ടുള്ള ചമ്മന്തിയുണ്ടെങ്കിൽ പിന്നെ മറ്റു കറികളൊന്നും വേണ്ടിവരില്ല. പച്ചക്കറികൾ അരിഞ്ഞു കഷ്ട്ടപ്പെടാതെ ഞൊടിയിടയിലിതു തയ്യാറാക്കാം

author-image
WebDesk
New Update
Shallot Chutney Recipe FI

ചുവന്നുള്ളി ചമ്മന്തി

നമ്മുടെ പരമ്പരാഗത ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചമ്മന്തി. ദോശ, ഇഡ്ഡലി, കഞ്ഞി, ചോറ് തുടങ്ങി എന്തിന്റെ കൂടെയും കഴിക്കാവുന്ന ഒരു വിഭവമാണിത്. ചമ്മന്തികളിൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും എന്നാൽ ഏറെ രുചികരവുമായ ഒന്നാണ് ചുവന്നുള്ളി. ഇതിന് മറ്റ് കറികളുടേതുപോലെ കൂടുതൽ ചേരുവകളോ സമയമോ ആവശ്യമില്ല.

Advertisment

Also Read: പ്രതിരോധശേഷി വർധിപ്പിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണശീലത്തിൽ ഇതും ഉൾപ്പെടുത്തൂ

ചുവന്നുള്ളിക്ക് നമ്മുടെ ആരോഗ്യത്തിൽ ഗുണകരമായ പല പ്രത്യേകതകളും ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഉള്ളി ചമ്മന്തിക്ക് പുളിരസം നൽകാനായി ഉപയോഗിക്കുന്ന വാളൻപുളിയും, എരിവിനായി ചേർക്കുന്ന ഉണക്കമുളകും, സ്വാദ് വർധിപ്പിക്കുന്ന വെളിച്ചെണ്ണയും കടുക് താളിപ്പും ചേരുമ്പോൾ രുചിയുടെ ഒരു മാന്ത്രിക അനുഭൂതിയാണ് ലഭിക്കുക. ആതിസ് കിച്ചൺ എന്ന ഇൻസ്റ്റഗ്രാം പേജാണ് വ്യത്യസ്തമായൊരു ഉള്ളി ചമ്മന്തി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

 ചേരുവകൾ

  • ചുവന്നുള്ളി 
  • കാശ്മീരി മുളകുപൊടി 
  • വാളംപുളി  
  • കറിവേപ്പില
  • ഉപ്പ് 
  • വെളിച്ചണ്ണ 
  • വെളുത്തുള്ളി 
Advertisment

Also Read: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ

Also Read: ഒരു സ്പൂൺ ചോറ് പോലും ബാക്കി വരില്ല ഇങ്ങനെ വേവിച്ചെടുത്താൽ

തയ്യാറാക്കുന്ന വിധം

  • ഇരുപതു ചുവന്നുള്ളിക്കൊപ്പം ഒന്നര ടേബിൾ സ്പൂൺ എരിവു കുറഞ്ഞ കാശ്മീരി മുളകുപൊടി, അര ടേബിൾ സ്പൂൺ വാളംപുളി കുതിർത്തുവെച്ചത്, അൽപ്പം കറിവേപ്പില, ആവശ്യത്തിനുപ്പ് എന്നിവ ചേർത്തു ചതച്ചെടുക്കാം.
  • പാനിൽ ഒന്നര ടേബിൽ സ്പൂൺ വെളിച്ചെണ്ണയെടുത്ത് മൂന്നല്ലി വെളുത്തുള്ളി ചേർത്തു മൂപ്പിച്ചെടുക്കാം.
  • ചതച്ചു വെച്ചിരിക്കുന്ന ചുവന്നുള്ളിയിലേയ്ക്കു മൂപ്പിച്ചെടുത്ത എണ്ണയും വെളുത്തുള്ളിയും കൂടി ചേർത്ത് ഒരിക്കൽ കൂടി ചതച്ചെടുക്കുക. ഉള്ളി ചമ്മന്തി തയ്യാർ. 

Read More: ഒരു സ്പൂൺ കാപ്പിപ്പൊടിയോ നാരങ്ങയോ മതി, ഇനി സോപ്പില്ലാതെ തന്നെ കൈയ്യിലെ മീൻ മണം ഇല്ലാതാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: