റവ കൊണ്ട് ഉപ്പുമാവും പുട്ടും മാത്രമല്ല നല്ല മൊരിഞ്ഞ ദോശയും ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ ദോശ. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഇതിന് മതിയാകും.
ചേരുവകൾ
റവ- അര കപ്പ്
അരിപ്പൊടി- അര കപ്പ്
മൈദ- കാൽ കപ്പ്
ഇഞ്ചി- 2 ടേബിൾസ്പൂൺ
പച്ച മുളക്-2 എണ്ണം
സവാള-1 എണ്ണം
കായം- കാൽ ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
റവ, അരിപ്പൊടി, മൈദ ഇവ നന്നായി മിക്സ് ചെയ്യുക
ഇതിലേക്ക് സവാള, ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക
കുറച്ച് കായ പൊടിയും ജീരകവും ചേർക്കുക
ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കലക്കി എടുക്കുക
പാൻ ചൂടാകുമ്പോൾ മാവ് കോരി ഒഴിക്കുക.
കുറച്ച് നെയ്യ് ഒഴിച്ച് വേവിച്ച് എടുക്കുക
Read More: ദോശക്കല്ലിൽ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം, ഇതാ മൂന്നു വഴികൾ