scorecardresearch

രണ്ട് ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണിന് കറി തയ്യാറാക്കാം 5 മിനിറ്റിൽ

പച്ചക്കറികൾ അരിഞ്ഞ് അധികം സമയം കളയേണ്ട, രണ്ട് ചേരുവകൾ ഉപയോഗിച്ച് സിംപിളായി കറി തയ്യാറാക്കാം

പച്ചക്കറികൾ അരിഞ്ഞ് അധികം സമയം കളയേണ്ട, രണ്ട് ചേരുവകൾ ഉപയോഗിച്ച് സിംപിളായി കറി തയ്യാറാക്കാം

author-image
WebDesk
New Update
Potato Curry Recipe FI

ഉരുളക്കിഴങ്ങ് കറി

ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം എന്ത് കറി തയ്യാറാക്കണം എന്ന് ചിന്തിച്ച് കുഴപ്പത്തിൽ ആകാറുണ്ടോ?. സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ ആസ്വദിച്ച് തന്നെ ഊണ് കഴിക്കാം. തൈരും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്പെഷ്യൽ റെസിപ്പി പരിചയപ്പെടാം. നോർത്തിന്ത്യൻ സ്പെഷ്യൽ ആലു ദാഹിയുടെ അതേ രുചിക്കൂട്ടാണ്. ഹുസ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read:  ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം പഞ്ഞിപോലുള്ള ബൺ പൊറോട്ട

ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 2
  • തൈര്- 2 കപ്പ്
  • വെള്ളം- 4 ടേബിൾസ്പൂൺ
  • ഇഞ്ചി- 1 ടീസ്പൂൺ
  • വെളുത്തുള്ളി- 1 ടീസ്പൂൺ
  • പച്ചമുളക്- 2
  • ജീരകം- 2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • കറിവേപ്പില- 2 തണ്ട്
  • കടുക്- 1 ടീസ്പൂൺ
  • മുളകുപൊടി- 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • മല്ലിയില - 1 കപ്പ് 

Also Read: ദിവസവും ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കഴിച്ചു നോക്കൂ, ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം

Advertisment

Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി

തയ്യാറാക്കുന്ന വിധം

  • രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ്  കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കാം.
  • വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് രണ്ട് കപ്പ് കട്ടത്തൈര് ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർക്കുക.
  • ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • ഒരു ടീസ്പൂൺ കടുകും, ഒരു പിടി കറിവേപ്പിലയും ചേർക്കാം.
  • ഒപ്പം രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ ജീരകവും ചേർത്ത് വറുക്കുക. അത് തൈരിലേക്ക് ചേർക്കാം.
  • മുകളിലായി ഒരു കപ്പ് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി ചോറിനൊപ്പം കഴിക്കാം.

Read More: 5 മിനിറ്റിൽ മാവ് അരയ്ക്കാം ദോശയും ചുട്ടെടുക്കാം, ഇനി അരിയും ഉഴുന്നും വേണ്ട

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: