scorecardresearch

കുക്കറിൽ പ്ലം കേക്ക് തയ്യാറാക്കാം

ഈ കേക്ക് മുട്ടയില്ലാതെ തയ്യാറാക്കാം

ഈ കേക്ക് മുട്ടയില്ലാതെ തയ്യാറാക്കാം

author-image
Lifestyle Desk
New Update
cacke, food, ie malayalam

പ്ലം കേക്ക് ഇഷ്ടമുളള ഒരുപാട് പേരുണ്ട്. വീട്ടിലെ കുക്കറിൽ വളരെ എളുപ്പത്തിൽ പ്ലം കേക്ക് തയ്യാറാക്കാവുന്നതാണ്. ഈ കേക്ക് മുട്ടയില്ലാതെ തന്നെ തയ്യാറാക്കാം.

ചേരുവകൾ

Advertisment
  • മൈദ- ഒന്നര കപ്പ്
  • ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
  • ബേക്കിങ് സോഡ- അര ടേബിൾസ്പൂൺ
  • നട്മെഗ് പൗഡർ- അര ടേബിൾസ്പൂൺ
  • ഡ്രൈ ഫ്രൂട്ട്സ്- അര കപ്പ്
  • ഓറഞ്ച് ജ്യൂസ്- കാൽകപ്പ്
  • പഞ്ചസാര പൊടിച്ചത്- 6 ടേബിൾ സ്പൂൺ
  • ജാതിക്ക പൊടിച്ചത്- അര ടീസ്പൂൺ
  • കറുവാപ്പട്ട പൊടിച്ചത്- കാൽ ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ
  • വാനില എസൻസ്- 1 ടേബിൾസ്പൂൺ
  • പാൽ- അര കപ്പ്

തയ്യാറാക്കുന്ന വിധം

  • ഡ്രൈ ഫ്രൂട്ട്സിലേക്ക് ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഒരു മണിക്കൂർ വയ്ക്കുക
  • ഒരു സ്പൂൺ പഞ്ചസാരയിൽ ഒരു സ്പൂൺ വെളളം ഒഴിച്ച് തിളപ്പിക്കുക. കളർ മാറുമ്പോൾ അതിലേക്ക് കാൽകപ്പ് വെളളം ചേർക്കുക. തിളക്കുമ്പോൾ മാറ്റുക
  • ഡ്രൈ ഫ്രൂട്ട്സിൽ ഒരു ടേബിൾസ്പൂൺ മൈദ പൊടി ചേർക്കുക
  • പാലിലേക്ക് പഞ്ചസാര ചേർക്കുക. ഇതിലേക്ക് കാൽ ഗ്ലാസ് വെജിറ്റബിൾ ഓയിൽ ചേർക്കുക
  • ഇതിലേക്ക് വാനില എസൻസ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മേദപൊടിയും ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒരു നുള്ള് ഉപ്പും ജാതിക്ക പൊടിച്ചതും കറുവാപ്പട്ട പൊടിച്ചതും അരിപ്പയിൽ അരിച്ച് ഇടുക.
  • ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്സും കാരമൽ സിറപ്പും ( പഞ്ചസാര ലായനി) ചേർക്കുക. എല്ലാം നല്ലതുപോലെ യോജിപ്പിക്കുക
  • കുക്കറിന്റെ എല്ലാ ഭാഗത്തും എണ്ണ പുരട്ടിയശേഷം ബട്ടർ പേപ്പർ വയ്ക്കുക
  • കുക്കറിലേക്ക് ഈ മിശ്രിതം ഒഴിച്ചശേഷം കുറച്ച് അണ്ടിപ്പരപ്പും കിസ്മിസും ഇടുക
  • നോൺസ്റ്റിക് പാനിനു മുകളിലേക്ക് കുക്കർ വയ്ക്കുക. കുക്കറിലെ വാഷർ മാറ്റിയശേഷം അടയ്ക്കുക
  • മീഡിയെ ഫ്ലെയിമിൽ 20 മിനിറ്റ് വേവിച്ച് എടുക്കുക

Read more

Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: