scorecardresearch

ഇനി പാവയ്ക്ക കയ്പില്ലാതെ കഴിക്കാം, ഇവ ചേർത്തു വേവിക്കൂ

പോഷക ഗുണങ്ങളാൽ സമ്പന്നമായ പാവയ്ക്കയുടെ കയ്പ് രുചിയാണ് അതിനെ വിഭവങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിന് കാരണം. എന്നാൽ ഒട്ടും കയ്പില്ലാതെ അത് പാകം ചെയ്തെടുക്കാൻ ഒരു വിദ്യയുണ്ട്

പോഷക ഗുണങ്ങളാൽ സമ്പന്നമായ പാവയ്ക്കയുടെ കയ്പ് രുചിയാണ് അതിനെ വിഭവങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിന് കാരണം. എന്നാൽ ഒട്ടും കയ്പില്ലാതെ അത് പാകം ചെയ്തെടുക്കാൻ ഒരു വിദ്യയുണ്ട്

author-image
WebDesk
New Update
Pavakkai Fry Recipe FI

പവയ്ക്ക ഫ്രൈ

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക. രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവിനെ  നിയന്ത്രിക്കുന്നതിനും മറ്റും സഹായിക്കുന്ന വൈറ്റമിൻ  സി, ഫൊളേയ്റ്റ്, ധാരാളം നാരുകൾ എന്നിവ പാവയ്ക്കയിൽ ഉണ്ട്. എന്നാൽ മറ്റുള്ള പച്ചക്കറികളിൽ നിന്നും പാവയ്ക്ക അപ്രീതിയ്ക്ക് കാരണമാകുന്നത് അതിൻ്റെ അരുചി കൊണ്ടാണ്.

Advertisment

Also Read: രണ്ട് ഉരുളക്കിഴങ്ങ് മതി, ഇനി രണ്ട് മിനിറ്റിൽ ചായക്കുള്ള സ്നാക് റെഡിയാക്കാം

എത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും കയ്പുള്ള പാവയ്ക്ക കഴിക്കാൻ ആരും താൽപ്പര്യപ്പെടില്ല. എന്നാൽ കയ്പില്ലാതെ പാവയ്ക്ക കൊണ്ട് കറി തയ്യാറാക്കി നോക്കിയാലോ?. ഷമ്മീസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടാം ഈ​ സ്പെഷ്യൽ റെസിപ്പി.

Also Read: ഒരു സവാള മതി, ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും കറി തയ്യാറാക്കാം 2 മിനിറ്റിൽ

Advertisment

ചേരുവകൾ

  • വെളിച്ചെണ്ണ 
  • വെളുത്തുള്ളി 
  • സവാള 
  • ചുവന്നുള്ളി 
  • കറിവേപ്പില 
  • പാവയ്ക്ക 
  • മുളകുപൊടി 
  • മല്ലിപ്പൊടി 
  • ചെറിയജീരകം
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • പുളിവെള്ളം

Also Read: പ്രോട്ടീനും വിറ്റാമിനും നിറഞ്ഞ ഈ സാലഡ് മതി, ഇനി വിശപ്പ് ശമിപ്പിക്കുന്നതിനൊപ്പം ശരീരഭാരവും നിയന്ത്രിക്കാം

തയ്യാറാക്കുന്ന വിധം

  • അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി മൂന്നു വെളുത്തുള്ളി ചതച്ചതു ചേർത്ത് ഇളക്കാം.
  • അതിലേയ്ക്ക് ഒരു സവാള അരിഞ്ഞത്, അഞ്ച് ചുവന്നുള്ളി അരിഞ്ഞത് അൽപം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കാം.
  • മീഡിയം വലിപ്പത്തിലുള്ള പാവയ്ക്ക അധികം കട്ടിയില്ലാതെ എന്നാൽ ഘനം കുറയാതെ വട്ടത്തിൽ അരിഞ്ഞത് കൂടി ചേർക്കാം.
  • ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇടത്തരം തീയിൽ  ഇളക്കാം.
  • ശേഷം അരകപ്പ് പുളിവെള്ളം കൂടി ചേർത്തിളക്കി മൂടിവെയ്ക്കുക. ഇടയ്ക്ക് ഇളക്കി വഴറ്റിയെടുക്കാം. 

Read More: ഒരു മുറി ഉരുളക്കിഴങ്ങ് ഇങ്ങനെ വേവിച്ചെടുത്താൽ ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും മറ്റൊരു കറി വേണ്ട

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: