വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്. പഴം ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്‌നാക്‌സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വേ്‌ളാഗറായ ഫാത്തിമ.
ചേരവുകൾ:
- പഴം – 1 എണ്ണം
- മുട്ട – 1 എണ്ണം
- ബ്രഡ് പൊടിച്ചത് – 2 എണ്ണം
- പഞ്ചസാര- 3/4 ടീ സ്പൂൺ
- ഈന്തപ്പഴം- ആവശ്യത്തിന്
- നെയ്- 1/2 ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം:
- പഴം, മുട്ട, പഞ്ചസാര എന്നിവ നല്ലവണ്ണം മിക്സ് ചെയ്യുക
- ശേഷം ഇതിലേക്ക് ബ്രഡ് പൊടിച്ചത്, ഈന്തപ്പഴം ചേർത്ത് കൊടുക്കുക
- മാവു രൂപത്തിലാക്കിയ ശേഷം മാറ്റിവയ്ക്കാം
- പാൻ ചൂടാക്കി നെയ് പുരട്ടികൊടുക്കുക
- ഇതിലേക്ക് ചേരുവ ദോശ രൂപത്തിൽ പരത്തിവയ്ക്കുക
- നല്ലവണ്ണം മൊരിഞ്ഞ ശേഷം കഷ്ണങ്ങളാക്കി സെർവ് ചെയ്യാം